വി.വി. ദക്ഷിണാമൂർത്തി പുരസ്കാരം കൊടുവള്ളി ജി.എം.എൽ.പി സ്കൂളിന് സമ്മാനിച്ചു കോഴിക്കോട്: കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ വി.വി. ദക്ഷിണാമൂർത്തി പുരസ്കാരം കൊടുവള്ളി ജി.എം.എൽ.പി സ്കൂളിന് മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലക്കുൾപ്പെടെ മഹത്തായ സംഭാവന നൽകിയ വിപ്ലവകാരിയായിരുന്നു ദക്ഷിണാമൂർത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്തും സാക്ഷരതയിലുമെല്ലാം കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ നിലവാരത്തിെൻറ കാര്യത്തിൽ പിന്നിലാണെന്നും ഇതിന് പരിഹാരമാകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നെതന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് ആർ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ വി.വി. ദക്ഷിണാമൂർത്തി അനുസ്മരണ പ്രഭാഷണം നടത്തി. 'കേരളത്തിലെ പൊതു വിദ്യാഭ്യാസം ഇടതുപക്ഷ ഇടപെടലിെൻറ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ പ്രഭാഷണം നടത്തി. കൊടുവള്ളി ജി.എം.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ മൂസ, ദക്ഷിണാമൂർത്തിയുടെ പത്നി ടി.എം. നളിനി, ബി. മധു, പി.കെ. സതീഷ്, എം.കെ. മോഹൻകുമാർ, പി.പി. രഘുനാഥ്, കെ.എം. സത്യൻ തുടങ്ങിയവർ സംസാരിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പടം.........pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.