മനാഫ് കാപ്പാട് കെ.വി.വി.ഇ.എസ് യൂത്ത് വിങ് പ്രസിഡൻറ്

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല പ്രസിഡൻറായി മനാഫ് കാപ്പാട്, ജന. സെക്രട്ടറിയായി സലീം രാമനാട്ടുകര, ട്രഷററായി മുർതസ് താമരശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. ബാങ്ക് റോഡിലെ വ്യാപാരി ഭവനിൽ നടന്ന തെരഞ്ഞെടുപ്പ് സംസ്ഥാന യൂത്ത് പ്രസിഡൻറ് നിസാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. സേതുമാധവൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പരിശോധനയുടെ പേരിൽ കച്ചവടക്കാരെ പീഡിപ്പിക്കുന്ന കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. മണികണ്ഠൻ കാസർകോട്, ഷാനവാസ് കോട്ടയം, കെ.എം ഹനീഫ, കെ.പി അബ്ദുൽ റസാഖ്, എം. ബാബുമോൻ, സലീം രാമനാട്ടുകര എന്നിവർ സംസാരിച്ചു. photo manaf kapad മനാഫ് കാപ്പാട് (പ്രസി) saleem ramanatukara സലീം രാമനാട്ടുകര (സെക്ര)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT