സൂചി മൗനം വെടിയണം ^ഡോ. പി.എ. ഫസൽ ഗഫൂർ

സൂചി മൗനം വെടിയണം -ഡോ. പി.എ. ഫസൽ ഗഫൂർ കോഴിക്കോട്: റോഹിങ്ക്യൻ ജനതയോട് മ്യാന്മർ ഭരണകൂടം കാട്ടുന്നത് കൊടുംക്രൂരതയാണെന്നും ഇതിനെതിരെ ലോക ജനത ഒന്നിച്ചണിനിരന്നിട്ടും മ്യാന്മർ ഭരണകക്ഷി നേതാവ് ഒാങ്സാൻ സൂചി പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണെന്നും എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ. ബുദ്ധമത അനുയായികൾ പിഞ്ചു കുട്ടികളും നിരായുധരായ സ്ത്രീകളുമടക്കമുള്ളവർക്കു നേരെ പൈശാചിക ആക്രമണമാണ് നടത്തുന്നത്. റോഹിങ്ക്യകൾ അധിവസിക്കുന്ന ഗ്രാമങ്ങൾ ചുട്ടുകരിക്കുന്ന വാർത്തകൾ ആംനസ്റ്റി പോലുള്ള സംഘടനകൾ ലോക മാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. റോഹിങ്ക്യൻ ജനതയോട് േകന്ദ്ര സർക്കാർ കാട്ടുന്ന വിവേചനം പതിറ്റാണ്ടുകളായി രാജ്യം സ്വീകരിക്കുന്ന വിദേശനയത്തിന് ഘടകവിരുദ്ധമാണെന്നും അഭയാർഥികളുടെ മനുഷ്യാവകാശവും പൗരാവകാശവും സംരക്ഷിച്ച് അവർക്ക് അഭയം നൽകിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.