ബാലസൗഹൃദ തദ്ദേശ ഭരണം: പദ്ധതിക്ക് ഡി.പി.സി അംഗീകാരം

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശ രേഖയുടെ പശ്ചാത്തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന സമഗ്ര ശിശുവികസന പദ്ധതിയായ 'ബാലസൗഹൃദ തദ്ദേശ ഭരണം' പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാറി​െൻറയും യുനിസെഫി​െൻറയും കിലയുടെയും നേതൃത്വത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ തൂണേരി, കുറ്റ്യാടി, ചോറോട്, കോട്ടൂർ, കുന്ദമംഗലം, ബാലുശ്ശേരി, താമരശ്ശേരി, ഉണ്ണികുളം, ചെങ്ങോട്ടുകാവ്, കടലുണ്ടി എന്നീ 10 ഗ്രാമപഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതി​െൻറ പരിശീലനം കിലയിൽ നടന്നുവരുന്നു. സമഗ്രവികസന പരിപാടിയിൽ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവയാണ് ഉൾക്കൊള്ളുന്നത്. ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ മുതൽ 18 വയസ്സുവരെയുള്ളവരെയാണ് കുട്ടികൾ എന്ന േശ്രണിയിൽ കണക്കാക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT