മലാപ്പറമ്പ്: നോർത്ത് മലാപ്പറമ്പ് റസിഡൻറ്സ് അസോസിയേഷെൻറ എട്ടാം വാർഷികവും ഒാണാഘോഷ പരിപാടികളും സിനിമാ സീരിയൽ നടൻ എൻ. ബാബു സ്വാമി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ നമ്രയിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയും യൂനിവേഴ്സിറ്റി, ബോർഡ്, പൊതുപരീക്ഷകളിൽ പ്രശസ്ത വിജയം കൈവരിച്ച വിദ്യാർഥികളെ അനുേമാദിക്കുകയും ചെയ്തു. പ്രസിഡൻറ് കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. പി.എം. സുരേഷ്ബാബു, ഡോ. പി.സി. അൻവർ, കെ.എഫ്. േജാർജ്, ഇ. കുഞ്ഞിരാമൻ നായർ, െഎ.പി. വിജയകുമാർ, കെ. പ്രവീൺകുമാർ, വി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വിമുക്തി-ലഹരി വിരുദ്ധ സാംസ്കാരിക കൂട്ടായ്മ കോഴിക്കോട്: മൊകവൂരിലെ പി.ജി. ലൈബ്രറി ആൻഡ് റീഡിങ് റൂം, വിമുക്തി-ലഹരി-വിരുദ്ധ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എൻ.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. രഘുനാഥൻ അധ്യക്ഷതവഹിച്ചു. ഇഖ്ബാൽ, കെ. സേന്താഷ് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. സി. പ്രകാശൻ, എൻ. വിനോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. മുരളീധരൻ സ്വാഗതവും ഉദയകുമാർ പുല്ലൂക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.