ശമ്പളമില്ല; തോട്ടം തൊഴിലാളികൾ റോഡ് ഉപരോധിച്ചു

ശനിയാഴ്ചക്കുള്ളിൽ ശമ്പളം നൽകാൻ തീരുമാനം വൈത്തിരി: ജൂലൈ, ആഗസ്റ്റ് മാസം മുതലുള്ള ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കുറിച്യർമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പൊഴുതന റോഡ് ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മുതൽ പതിനൊന്നു വരെ നടന്ന ഉപരോധ സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പെങ്കടുത്തു. ഉപരോധ സമരത്തെതുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈത്തിരി -കൽപറ്റ ഭാഗത്തേക്ക് കടന്നു പോകുന്ന നിരവധി വാഹനങ്ങളാണ് ബ്ലോക്കിൽ കുടുങ്ങിയത്. പി.വി.എസ് ഗ്രൂപ്പി​െൻറ ഉടമസ്ഥതയിലുള്ള കുറിച്യർമല എസ്റ്റേറ്റിലെ വേങ്ങത്തോട്, കുറിച്യർമല തുടങ്ങിയ ഡിവിഷനുകളിലെ കാപ്പി, തേയില മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾക്കാണ് രണ്ടു മാസത്തെ വേതനം വിതരണം ചെയ്യാനുള്ളത്. സമരത്തി​െൻറ അടിസ്ഥാനത്തിൽ ഉച്ചയോടുകൂടി മാനേജ്മ​െൻറുകളുമായി ജില്ല ലേബർ വകുപ്പ് നടത്തിയ ചർച്ചയിൽ വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ ശമ്പളം പൂർണമായും വിതരണം ചെയ്യാൻ തീരുമാനിച്ചു. ബുധനാഴ്ച മുതൽ ആരംഭിച്ച സമരത്തി​െൻറ ഭാഗമായി ചായപ്പൊടി കയറ്റിക്കൊണ്ടു പോകുന്നതിനെതിരെ തൊഴിലാളികൾ കുറിച്യർമലയിലുള്ള ഫാക്ടറി ഡിവിഷനും ഉപരോധിച്ചിരുന്നു. റോഡ് ഉപരോധ സമരം പി.കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി. ഗഗാറിൻ, സി. മമ്മി, കാദിരി നാസർ, കെ.പി. സെയ്ത് എന്നിവർ സംസാരിച്ചു. THUWDL18 ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പൊഴുതന ടൗൺ ഉപരോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.