കൊടിയത്തൂർ: പന്നിക്കോടിനടുത്ത് കാരാളിപറമ്പിൽ കഴിഞ്ഞ ദിവസം യുവാവിനെ വെട്ടി കിണറിൽ തള്ളിയ സംഭവത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. കൊടിയത്തൂർ പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശിനാണ് ബുധനാഴ്ച പുലർച്ച വെേട്ടറ്റത്. വീട്ടിലായിരുന്ന രമേശിെന ഫോൺ ചെയ്ത് വിളിച്ചുവരുത്തിയശേഷം വെട്ടി അങ്ങാടിക്ക് സമീപത്തെ കിണറിൽ തള്ളുകയായിരുന്നു. കിണർ വറ്റിച്ചുനടത്തിയ പരിശോധനയിൽ രമേശിെൻറ മൊബൈൽ ഫോണും ഉടുത്തിരുന്ന മുണ്ടും മൂന്ന് 50 രൂപയുടെ നോട്ടുമാണ് പൊലീസിന് ലഭിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് താമരശ്ശേരി സി.ഐ അഗസ്റ്റിൻ, മുക്കം അഡീഷനൽ എസ്.ഐ ജോയി, പൊലീസ് ഉദ്യോഗസ്ഥരായ സലീം, ശ്രീജേഷ്, വിരലടയാള വിദഗ്ധർ എന്നിവർ നേതൃത്വം നൽകി. മൊബൈൽ ഫോൺ കണ്ടെടുത്തത് അന്വേഷണത്തിന് ഏറെ സഹായകമാവും. ഈ ഫോണിലേക്ക് വിളിച്ചാണ് ബുധനാഴ്ച പുലർച്ച രമേശിനെ വീട്ടിൽനിന്നിറക്കിയത്. കാരാളിപറമ്പിലെ കടവരാന്തയിലിട്ട് കുത്തിയതിനുശേഷം കിണറിൽ തള്ളുകയായിരുന്നു. വയറിനും കഴുത്തിനും സാരമായി പരിക്കേറ്റ രമേശ് അടിയന്തര ശസ്ത്രക്രിയക്കുശേഷം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കടവരാന്തയിൽ രക്തം തളം കെട്ടിക്കിടന്നിരുന്നു. രമേശിെൻറ കഴുത്തിലേറ്റ മുറിവിലൂടെ വെള്ളം ഇറങ്ങാതിരുന്നതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറുന്നു. അഞ്ച് മണിക്കൂറുകൾക്കുശേഷം നാട്ടുകാർ കിണറിൽനിന്ന് ശബ്ദം കേട്ടതിനെതുടർന്നാണ് രമേശിനെ പുറത്തെടുത്തത്. സംസാരിക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.