മോദി സംരക്ഷിക്കുന്നത് ഇസ്രായേൽ താൽപര്യം ^ഇ.ടി

മോദി സംരക്ഷിക്കുന്നത് ഇസ്രായേൽ താൽപര്യം -ഇ.ടി വാണിമേൽ: ഇന്ത്യ വർഷങ്ങളായി തുടർന്നുവരുന്ന വിദേശ നയത്തിന് വിരുദ്ധമായാണ് നരേന്ദ്ര മോദി സർക്കാർ ഇസ്രായേലുമായി കൂട്ടുകെട്ടുണ്ടാക്കിയതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ. ഭൂമിവാതുക്കലിൽ നടന്ന സി.കെ. മമ്മു മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.പി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി ഏർപ്പെടുത്തിയ അധ്യാപക അവാർഡ് കെ.ടി. കുഞ്ഞബ്ദുല്ലക്ക് ഇ.ടി. മുഹമ്മദ് ബഷീർ നൽകി. കെ.എം.സി.സി കാരുണ്യ ഹസ്തം പദ്ധതിയുടെ പ്രഖ്യാപനം പാറക്കൽ അബ്ദുല്ല എം.എൽ.എയും സി.കെ. മെമ്മോറിയൽ എജുക്കേഷനൽ പ്രോഗ്രാം പ്രഖ്യാപനം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറും നിർവഹിച്ചു. പി.ടി. അൻവർ, പി.കെ. ഫിറോസ്, ഫൈസൽ ബാബു, സൂപ്പി നരിക്കാട്ടേരി, സി.വി.എം. വാണിമേൽ, എൻ.കെ. മൂസ, ഒ.സി. ജയൻ, അഷ്‌റഫ് കൊട്ടാല എന്നിവർ സംസാരിച്ചു. അനുസ്മരണ സദസ്സ് പി. ശാദുലി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് വെള്ളിയോട് അധ്യക്ഷത വഹിച്ചു. ടി. പ്രദീപ് കുമാർ, ടി. മൂസ, അബ്ദുൽ കരീം ദാരിമി, ടി.പി. കുമാരൻ, കുന്നുമ്മൽ അബ്ദുല്ല ഹാജി, എം.എ. വാണിമേൽ, വി.കെ. കുഞ്ഞാലി, ടി. അബ്ദുറഹ്മാൻ, പൊടിപ്പിൽ മൂസ, ടി.സി. അന്ത്രു ഹാജി, കുനിയിൽ കുഞ്ഞമ്മദ്, കെ. സൈനബ, സി.വി. മൊയ്തീൻ ഹാജി, കെ.കെ. സൂപ്പി, കെ.വി. കുഞ്ഞമ്മദ്, കെ.പി. ശിഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.