ചാലപ്പുറം- വെള്ളൂർ റോഡ് ശോച്യാവസ്ഥ; എം.എൽ.എ ഓഫിസിലേക്ക് യൂത്ത്​ ലീഗ്​ മാർച്ച്​

നാദാപുരം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ചാലപ്പുറം --വെള്ളൂർ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ എം.എൽ.എയുടെ ക്യാമ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. ചാലപ്പുറം യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം. സമീർ, സെക്രട്ടറി സി.കെ. നാസർ, സി.കെ. ബഷീർ, മുഹമ്മദ് പേരോട്, എൻ.കെ.എ. അഷ്‌റഫ്, സി.എച്ച്. ഇസ്മായീൽ, കെ.യു. ലത്തീഫ്, ടി.എച്ച്. മജീദ്, പി.കെ. അറഫാത്ത് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തശേഷം റോഡി​െൻറ അറ്റകുറ്റപ്രവൃത്തി നടത്തിയിട്ടില്ല. തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്തെ നാദാപുരം പ്രദേശവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. ദിനേന നൂറുകണക്കിന് സ്കൂൾകുട്ടികളടക്കമുള്ള യാത്രക്കാർ റോഡി​െൻറ ശോച്യാവസ്ഥ കാരണം ദുരിതം പേറുകയാണ്. ഇതിലൂടെയുള്ള ബസ് സർവിസ് ഇതിനകം നിർത്തി. റോഡിലെ കുണ്ടും കുഴിയും കാരണം ടാക്സി ജീപ്പുകളുടെ ഓട്ടവും നിർത്തുമെന്ന അവസ്ഥയാണുള്ളതെന്നും പ്രവർത്തകർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.