കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ചു

നാദാപുരം: കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സും നാട്ടുകാരും രക്ഷപ്പെടുത്തി. വേറ്റുമ്മലിലെ മീത്തലെ വീട്ടിൽ കല്യാണിയാണ് (70) 65 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ചേലക്കാടുനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. ലീഡിങ് ഫയർമാൻ കെ.പി. വിജയൻ, സി. സജീവൻ, ഫയർമാൻമാരായ ദിലീപ്, അനിൽ, ബാബു, വിനീത്, ബബീഷ്, ഷാഗിൽ, ഡ്രൈവർമാരായ സുരേഷ്, ഷൈജു എന്നിവർ നേതൃത്വം നൽകി. കല്യാണിയെ പരിക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്തമഴയിൽ വീട് തകർന്നു വളയം: തിമിർത്തുപെയ്ത മഴയിൽ വളയം കാലികുളമ്പിൽ വെള്ളാണിച്ചാലിൽ നാണുവി​െൻറ വീട് തകർന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. ഇൗസമയം നാണുവി​െൻറ ഭാര്യ ഗീത വീടിന് പുറത്തായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓലമേഞ്ഞ വീട് പൂർണമായും നിലംപൊത്തിയതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.