അപ്രതീക്ഷിത മഴ; താഴ്​ന്നപ്ര​േദശങ്ങൾ ​െവള്ളത്തിലായി

വാണിമേൽ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ജനജീവിതം താറുമാറായി. ബുധനാഴ്ച വൈകീട്ടോടെയാണ് ഇടിയോടുകൂടി മലയോര മേഖലയിൽ കനത്ത മഴ പെയ്തത്. റോഡുകൾ പലതും തോടുകളായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറിയത് ദുരിതത്തിനിടയാക്കി. മഴക്കിടയിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ പരിശ്രമത്തി​െൻറ ഭാഗമായി വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ചില ഭാഗത്ത് രാത്രി വൈകിയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT