തറയിൽ നിന്നുയരാതെ ആദിവാസി വീടുകൾ

- കിടപ്പാടമില്ലാതെ ആദിവാസികൾ - ജില്ല ഭരണകൂടത്തി​െൻറ പ്രഖ്യാപനത്തിൽ പ്രതീക്ഷ -കഴിയുന്നത് ചോർന്നൊലിക്കുന്ന താത്കാലിക ഷെഡുകളിൽ പടിഞ്ഞാറത്തറ: ഈ വീടുകളുടെ പണി എന്നു പൂർത്തിയാവും...? പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ പണിയകോളനിയിൽ എത്തുന്നവരോട് ആദിവാസി കുടുംബങ്ങൾ ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. ഇവരുടെ വീടെന്നസ്വപ്നം തറയിലും, ചുവരിലും ഒതുങ്ങിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്. പത്തുവർഷം മുമ്പ് അന്നത്തെ ഇടതുപക്ഷ മന്ത്രിസഭയുടെ ഭവനപദ്ധതിയായ ഇ.എം.എസ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീടുകളുടെ നിർമാണം ആരംഭിച്ചത്. തറയുടെ പണിയും, ചുവരി​െൻറ പണിയും പൂർത്തിയായപ്പോഴേക്കും ഭരണംമാറി. ഇതോടെ ഈ പദ്ധതിയും അവതാളത്തിലായി. ഫണ്ടില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തിയതോടെ പാതിയിൽ നിലച്ച വീടുകൾക്ക് മുമ്പിൽ ഇനിയെന്ത്, എന്നറിയാതെ ആദിവാസികൾ പകച്ചുനിന്നു. ഭരണംമാറി വന്നെങ്കിലും പാതിയിൽ നിലച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ നടപടികളൊന്നുമായിട്ടില്ല. എങ്കിലും, ഒന്നരവർഷത്തിനകം ജില്ലയിലെ മുഴുവൻ ആദിവാസി കുടുംബത്തിനും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന ജില്ല ഭരണകൂടത്തി​െൻറ കഴിഞ്ഞദിവസത്തെ പ്രഖ്യാപനം ഇവർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. സമയമുണ്ടെങ്കിൽ തങ്ങളുടെ ദുരിതം കാണാൻ ജില്ല ഭരണാധികാരികൾ ഇവിടെയെത്തണമെന്നാണ് ഇവർക്ക് പറയാനുള്ളത്. ടി.ബി രോഗിയായ വെള്ളനും ഭാര്യ വെള്ളച്ചിയുടെയും വീടു തറയിൽ നിന്നുയർന്നിട്ടില്ല. ചുവര് നിർമിക്കാനുള്ള കട്ട ഇറക്കി െവച്ചശേഷം കരാറുകാരൻ മുങ്ങുകയായിരുന്നു. പറഞ്ഞ സമയത്തു പണം ലഭിച്ചില്ല എന്നതാണ് പണി നിലക്കാൻ കാരണമായതെന്ന് വെള്ളച്ചി പറയുന്നു. രോഗിയായ ഭർത്താവുമായി ഇവരിപ്പോൾ താമസിക്കുന്നത് കാറ്റിൽ പറന്നു പോകുന്ന കുടിലിലാണ്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലിൽ മക്കളും ചെറുമക്കളുമായി ആറംഗ കുടുംബത്തി​െൻറ ജീവിതം ദുരിതത്തിലാണ്. ഇേത കോളനിയിലെ ചൊറിയ​െൻറ വീടും ചുവരിലൊതുങ്ങി. മുഴുവൻ കാടുമൂടി കിടക്കുകയാണിന്ന്. പണി പൂർത്തിയാവാതെ ഉപേക്ഷിച്ച ഈ വീട് കനത്തമഴയിൽ തകർന്നു തുടങ്ങിയിട്ടുണ്ട്. ഇനി മേൽക്കൂരക്ക് ഫണ്ട് ലഭിച്ചാലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. സമീപത്തു ബിന്ദുവി​െൻറ വീട് നിർമാണം തറയിലൊതുങ്ങി കിടക്കുകയാണ്. കാടുമൂടിയ തറ തകർന്നനിലയിലാണ്. ചോരുന്ന കൂരയിൽ കൈക്കുഞ്ഞുമായാണ് ഈ കുടുംബം താമസിക്കുന്നത്. അനുവദിച്ച തുകയുടെ ബാക്കി ലഭിച്ചാലും ഈ വീടുകളുടെ പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സർക്കാറി​െൻറ ലക്ഷങ്ങളാണ് കാടുമൂടി നശിക്കുന്നത്. ആദിവാസിക്ഷേമത്തിനായി കോടികൾ പാഴാക്കുമ്പോഴാണ് ലഭിച്ച വീടുപോലും ഉപയോഗിക്കാൻ കഴിയാതെ ഈ പിന്നാക്കവിഭാഗം ദുരിതം പേറുന്നത്. നിർമാണം കഴിഞ്ഞ വീടുകളുടെ അവസ്ഥ അതിനേക്കാൾ പരിതാപകരമാണ്. കോൺക്രീറ്റ് വീടുകൾ മുഴുവൻ ചോരുകയാണെന്ന് ആദിവാസികൾ പറയുന്നു. മഴ കഴിയുന്നതുവരെ കിടപ്പുമുറിയിലടക്കം വെള്ളമിറങ്ങുന്നുണ്ട്. പലപ്പോഴും മുറിക്കകത്ത് പാത്രം വെച്ചാണ് വെള്ളം നിറയുന്നത് തടയുന്നത്. നിർമാണ സമയത്തുതന്നെ അഴിമതി ചൂണ്ടിക്കാട്ടി ആദിവാസികൾ രംഗത്തുവെന്നങ്കിലും ബന്ധപ്പെട്ടവർ കരാറുകാരന് ഒത്താശ ചെയ്യുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. നിർമാണ സമയത്ത് വീടി​െൻറ സൺസൈഡ് തകർന്നുവീണത് മുമ്പ് വിവാദമായിരുന്നു. രണ്ടുകിണറുകൾ കോളനിയിലുണ്ടെങ്കിലും കുടിവെള്ളവും ഇവർക്ക് കിട്ടാക്കനിയാണ്. ആഴമേറിയ കിണറ്റിനകത്ത് മഴക്കാലത്തുപോലും ഒരുതുള്ളി വെള്ളമില്ല. മറ്റു കോളനികളിലെല്ലാം രണ്ടും മൂന്നും കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും വികസന പ്രവൃത്തികൾ ഈ കോളനിയിൽ മാത്രം എത്തുന്നില്ലെന്ന് പരാതിയുണ്ട്. SUNWDL7 തറയിലൊതുങ്ങിയ വെള്ളച്ചിയുടെ വീട് SUNWDL6 ബിന്ദുവി​െൻറ വീട് SUNWDL5 ചുമരിലൊതുങ്ങിയ ചൊറിയ​െൻറ വീട് കാടുകയറിയ നിലയിൽ വാട്ടർ അതോറിറ്റി കരാറുകാരുടെ സമരം ഇന്നുമുതൽ കൽപറ്റ: കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് ഫെഡറേഷൻ അറ്റകുറ്റപ്പണികൾ ബഹിഷ്കരിച്ചുള്ള സമരം തിങ്കളാഴ്ച മുതൽ ആരംഭിക്കും. അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടർമാരുടെ കുടിശ്ശിക മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാലാണ് തിങ്കളാഴ്ച മുതൽ ജില്ലയിലെ വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്ന എല്ലാ അറ്റകുറ്റ പണികളും പൂർണമായും നിർത്തിവെക്കുന്നത്. ഓണം-ഈദ് സൗഹൃദ സംഗമം പിണങ്ങോട്: ജമാഅത്തെ ഇസ്ലാമി എം.എച്ച് നഗർ വനിത ഘടകം ഓണം-ഈദ് സൗഹൃദസംഗമം നടത്തി. ജില്ല സമിതിയംഗം പി. നുഅ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡൻറ് കെ. നദീറ അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്, ഭാസ്ക്കരക്കുറുപ്പ്, പത്മനാഭൻ, ഉണ്ണി, വിമല, സുമതി, ആശ വർക്കർമാരായ നിർമല, സരോജിനി, സുജിത എന്നിവർ സംസാരിച്ചു. മൈമൂന, കെ.സി. ഖദീജ, എ. സാജിത, ഖദീജ ബഷീർ എന്നിവർ നേതൃത്വം നൽകി. ബഹ്ജത്ത് സ്വാഗതവും പി. പാത്തുട്ടി നന്ദിയും പറഞ്ഞു. SUNWDL9 ജമാഅത്തെ ഇസ്ലാമി എം.എച്ച് നഗർ വനിത ഘടകം സംഘടിപ്പിച്ച ഓണം-ഈദ് സൗഹൃദ സംഗമത്തിൽ പി. നുഅ്മാൻ മാസ്റ്റർ സംസാരിക്കുന്നു സെക്യൂരിറ്റി ജീവനക്കാർക്ക് ക്ഷേമനിധി ബോർഡ് രൂപവത്കരിക്കണം കൽപറ്റ: ജില്ലയിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കാത്ത വ്യാജ സെക്യൂരിറ്റി ഏജൻസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജീവനക്കാർക്കായി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കണമെന്നും സെക്യൂരിറ്റി എംപ്ലോയിസ് ഫെഡറേഷൻ(സി.ഐ.ടി.യു) കൽപറ്റ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പുതുക്കി നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക, പി.എഫ് വിഹിതം പിടിച്ചത് കൃത്യമായി അടക്കുക തുടങ്ങിയവയും യോഗം ഉന്നയിച്ചു. കൺവെൻഷൻ സി.ഐ.ടി.യു ജില്ല ജോ. സെക്രട്ടറി കെ. സുഗതൻ ഉദ്ഘാടനം ചെയ്തു. കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. ബാലകൃഷ്ണൻ, പി.സി. ഗംഗാധരൻ, എം.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: കെ. രാജപ്പൻ(പ്രസി), പി.വി. മോഹനൻ, വി.കെ. സലീം (വൈസ് പ്രസി), എം.സി. സുകുമാരൻ (സെക്ര), സി. മിഥുൻ, എം.കെ. പ്രകാശൻ (ജോ.സെക്ര), വേലായുധൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.