കൽപറ്റ: ഡിഫൻസ് പെൻഷൻകാരുടേയും ഫാമിലി പെൻഷൻകാരുടേയും പെൻഷൻ നിശ്ചയിക്കൽ, വിതരണം, കുടുംബ പെൻഷൻ എന്നിവ സംബന്ധിച്ചുള്ള പരാതി പരിഹരിക്കുന്നതിന് ചെന്നൈയിലെ കംേട്രാളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിെൻറ ആഭിമുഖ്യത്തിൽ നവംബർ 13നും 14നും സംസ്ഥാനതല ഡിഫൻസ് പാലക്കാട്ട് നടക്കും. ഫോൺ: 04424349980. ത്രിവേണി മാർക്കറ്റ് തുറക്കുന്നില്ല; കെട്ടിടത്തിൽ കാർഷിക സംഭരണകേന്ദ്രം തുറക്കുന്നതും കാത്ത് കർഷകർ *ബ്ലോക്ക്് പഞ്ചായത്ത് സെമിനാറിൽ പ്രതിഷേധം തുറന്നു പറഞ്ഞ് കർഷകർ പനമരം: ത്രിവേണി സൂപ്പർ മാർക്കറ്റ് തുറക്കാത്ത സാഹചര്യത്തിൽ കെട്ടിടത്തിൽ കാർഷിക സംഭരണകേന്ദ്രം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. അധികൃതർ വിചാരിച്ചാൽ കെട്ടിടത്തിൽ ഇനിയെങ്കിലും കാർഷിക വിപണനകേന്ദ്രം തുറക്കാമെന്നാണ് പനമരത്തെ കർഷകർ പറയുന്നത്. പനമരം പൊലീസ് സ്റ്റേഷൻ റോഡിലാണ് പത്തു വർഷം മുമ്പ് കാൽ കോടിയിലേറെ മുടക്കി കെട്ടിടം പണിതത്. ജില്ലാ പഞ്ചായത്തും പനമരം പഞ്ചായത്തും കെട്ടിടത്തിനായി പണം മുടക്കി. കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള ഒരു കേന്ദ്രെമന്ന നിലക്കാണ് സ്ഥാപനം തുടങ്ങാൻ ഉദ്ദേശിച്ചത് . കർഷകരിൽനിന്നും വാങ്ങുന്ന ഉൽപന്നങ്ങൾ കെട്ടിടത്തിലെ സ്റ്റാളുകളിൽ വിൽപനക്ക് വെക്കുമ്പോൾ ജനത്തിന് വാങ്ങാനുള്ള അവസരവും ഉണ്ടാകും. നെല്ല്, ചേന, ചേമ്പ്, കാച്ചിൽ എന്നുവേണ്ട ഏത് ഉൽപന്നവും ഇവിടെ എത്തിക്കാം. എന്നാൽ, കെട്ടിടംപണി പൂർത്തിയായപ്പോൾ അധികൃതർ കർഷകരെ മറന്നു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഓഫിസും ത്രിവേണി സൂപ്പർ മാർക്കറ്റും വന്നതോടെ കെട്ടിടത്തിൽ കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കാനുള്ള സ്ഥലമില്ലാതായി. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് നെല്ല് സംഭരിക്കാത്തതിനെതിരെ കർഷകർ ഏറെ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സെമിനാറിൽ വിപണന കേന്ദ്രം സ്ഥാപിക്കാത്തതിനെതിരെ കർഷകർ പ്രതിഷേധം അറിയിച്ചു. എന്നാൽ ഇക്കാര്യം പനമരം പഞ്ചായത്ത് പ്രസിഡൻറാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിെൻറ മറുപടി. നിലവിലുള്ള കൃഷി ഓഫിസ് മാറ്റാനും പഞ്ചായത്ത് തീരുമാനമെടുക്കണം. ഇക്കാര്യത്തിൽ പുതിയ ഭരണ സമിതി കർഷകർക്ക് അനുകൂലമായി നടപടി എടുക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. SUNWDL3 പനമരത്തെ ത്രിവേണി സൂപ്പർ മാർക്കറ്റ് പൂട്ടിയ നിലയിൽ ഓണ വിപണിയിൽ കുടുംബശ്രീയുടെ വിജയപ്പാച്ചിൽ: 82000 കിലോ പച്ചക്കറി ഉൽപാദിപ്പിച്ച് വിൽപന നടത്തി - പൂകൃഷിയിൽ വിജയം - പ്ലാസ്റ്റിക് വിമുക്ത ചന്തകൾ കൽപറ്റ: 82,000 കിലോ പച്ചക്കറി ഉൽപാദിപ്പിച്ച് വിൽപന നടത്തി ഓണ വിപണി കീഴടക്കിയതിെൻറ ആത്മവിശ്വാസത്തിലാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. ജില്ലയിലെ ഭൂരിഭാഗം പേരും ഈ വർഷം ഓണ സദ്യയൊരുക്കിയത് കുടുംബശ്രീയുടെ വിഷരഹിത ഉൽപന്നങ്ങളുപയോഗിച്ചാണ്. 12 പ്രീമാർക്കറ്റുകൾ, 26 സി.ഡി.എസ് ഓണച്ചന്തകൾ എന്നിവ വഴി കുടുംബശ്രീ ജെ.എൽ.ജികൾ ഉൽപാദിപ്പിച്ച പച്ചക്കറിയാണ് വിൽപന നടത്തിയത്. മാർച്ച് മുതൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കാർഷിക പ്രവർത്തനമാണ് കുടുംബശ്രീക്ക് ഈ വിജയം സമ്മാനിച്ചത്. ഓരോ സി.ഡി.എസിലും പ്രേത്യകമായി ഇനം തിരിച്ച് പച്ചക്കറികൾ വലിയ തോതിൽ കൃഷി ചെയ്യുക എന്നതായിരുന്നു ആസൂത്രണത്തിൽ പ്രധാനമായും ലക്ഷ്യം െവച്ചിരുന്നത്. മെയ് മാസത്തോടുകൂടി ഒാരോ സി.ഡി.എസിലും ഉൽപാദിപ്പിച്ച പച്ചക്കറികളുടെ കൃത്യമായ കണക്ക് ജില്ല മിഷൻ തയാറാക്കുകയും അതനുസരിച്ച് ചന്തകളെ ക്രമീകരിക്കുകയും ചെയ്തു. ജില്ലയിൽ പൂകൃഷിയുടെ സാധ്യതകളെ മനസ്സിലാക്കുന്നതിനായി രണ്ടേക്കർ സ്ഥലത്ത് കുടുംബശ്രീ പൂ വിത്തെറിഞ്ഞു. വിളവെടുത്ത പൂക്കൾ കുടുംബശ്രീ ചന്തകളിൽ വിൽപന നടത്തി. 52 ലക്ഷം രൂപയുടെ വിറ്റുവരവാണ് നടന്നത്. കുടുംബശ്രീ ജീവാ ടീം, എം.ഇ.സിമാർ എന്നിവർക്കായിരുന്നു ഓണച്ചന്തകളുടെ ചുമതല നൽകിയിരുന്നത്. കുടുംബശ്രീ ജെ.എൽ.ജി കർഷകരിൽ നിന്നും ജീവാ ടീമംഗങ്ങൾ ഉൽപന്നങ്ങൾ മൊത്തമായി വാങ്ങി വിപണനം ചെയ്യുന്ന രീതിയാണ് കുടുംബശ്രീ ജില്ലയിൽ മുഴുവൻ നടപ്പിലാക്കിയത്. കർഷകർക്ക് പരമാവധി വില നൽകിയാണ് ഉൽപന്നങ്ങൾ ചന്തകളിലേക്ക് എടുത്തത്. കർഷകരിൽനിന്ന് വാങ്ങിയ വിലയും ചന്തകളിൽ വിറ്റ വിലയും തമ്മിലുള്ള വ്യത്യാസം കിലോക്ക് രണ്ടു രൂപ മാത്രമായിരുന്നു. ഉൽപാദകനും ഗുണഭോക്താവും സാധാരണക്കാരായ വയനാട് ജില്ലയിൽ ഈ മാർക്കറ്റിങ് രീതി കർഷകർക്കും പൊതു ജനങ്ങൾക്കും ഏറെ ആശ്വാസമായി. പൊതു മാർക്കറ്റിനേക്കാൾ വില കുറച്ചാണ് പൊതു ജനങ്ങൾക്ക് കുടുംബശ്രീ ചന്തകളിൽ പച്ചക്കറി നൽകിയത്. കുടുംബശ്രീ ജില്ലാ മിഷൻ മാർക്കറ്റിങ് ടീം ഓരോ ദിവസവും ജില്ലയിലെ പ്രധാന ടൗണുകളിലെ ഉൽപന്നങ്ങളുടെ വില നിലവാരം മനസ്സിലാക്കുകയും അതിനേക്കാൾ വില കുറച്ച് ചന്തകളിൽ വിൽപന നടത്തുകയുമാണ് ചെയ്തത്. ജില്ലയിലെ മുഴുവൻ ചന്തകളിലും ഏകീകൃത വിലനിലവാര പട്ടിക തയാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ കർഷകരിൽനിന്ന് വാങ്ങിയ വിലയും, വിൽക്കുന്ന വിലയും പ്രത്യേകം പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.