ആവശ്യമായത്ര മത്സ്യക്കുഞ്ഞുങ്ങളെ സമയബന്ധിതമായി ഉൽപാദിപ്പിക്കും -മന്ത്രി ബാലുശ്ശേരി: കേരളത്തിനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. കല്ലാനോട് ശുദ്ധജല മത്സ്യവിത്തുൽപാദനകേന്ദ്രത്തിെൻറ നവീകരണപ്രവൃത്തി പൂർത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഹാച്ചറിയാക്കി കല്ലാനോട് കേന്ദ്രത്തെ മാറ്റുമെന്നും കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലെ മത്സ്യകർഷകരുടെ താൽപര്യം സംരക്ഷിക്കാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. തീരദേശത്തിെൻറ വികസനവും ഉൾനാടൻ വികസനവും ഒരുപോലെ പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ അഞ്ചുകോടി കപ്പാസിറ്റിയുള്ള ഹാച്ചറിയുടെ നിർമാണം നടക്കുകയാണ്. നബാർഡുമായി സഹകരിച്ച് വെള്ളയിൽ, പുതിയാപ്പ ഹാർബറുകളുടെ വികസനത്തിനായി 14 കോടി വീതം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, ജില്ല കലക്ടർ യു.വി. ജോസ്, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, ഒ.കെ. അമ്മദ്, നജീബ് കാന്തപുരം, എൻ.ജെ. മണി, കെ. അഹമ്മദ് കോയ, കാർത്തിക വിജയൻ, എം.എം. പ്രദീപൻ, ഒ.ഡി. തോമസ്, വി.ജെ. സണ്ണി, പോളി കാരക്കട, വിജി സെബാസ്റ്റ്യൻ, വി.എസ്. ഹമീദ്, കെ.കെ. മത്തായി, അരുൺ ജോസ്, പി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് വിൻസി തോമസ് സ്വാഗതവും സതീഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.