റോഹിങ്ക്യൻ പ്രശ്നം: നിലപാട് തിരുത്തണം -എം.പി കോഴിക്കോട്: റോഹിങ്ക്യൻ വംശജർക്കെതിരെ മ്യാന്മർ ഭരണകൂടം സ്പോൺസർ ചെയ്ത അതിക്രമങ്ങളെ ലോകനേതാക്കൾ അപലപിക്കുമ്പോൾ ഇന്ത്യ സ്വീകരിച്ച നിലപാട് നിരാശജനകമാണെന്നും അഭയാർഥികൾക്ക് അനുകൂലമായ നിലപാട് കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്നും എം.കെ. രാഘവൻ എം.പി പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. മ്യാന്മറിലെ അക്രമങ്ങൾ ലോകചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരമായ വംശഹത്യയുടെ രൂപത്തിലേക്ക് മാറിയിരിക്കയാണ്. എക്കാലവും മർദിതർക്കും ഇരകൾക്കും ഒപ്പം നിന്ന ഇന്ത്യ റോഹിങ്ക്യൻ വംശജരെ രാജ്യത്തുനിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത് ക്രൂരതയും രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതുമാണ്. മ്യാന്മറിൽ വസിക്കുന്ന റോഹിങ്ക്യകൾ അവരുടെ പൗരത്വത്തിനും സ്വാതന്ത്ര്യത്തിനും നിലനിൽപ്പിനും വേണ്ടിയാണ് പൊരുതുന്നെതന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.