മാവൂർ: ഫിഷറീസ് വകുപ്പിെൻറ ആത്മ പദ്ധതിയുടെ കീഴിൽ ഉൗർക്കടവിലെ വെള്ളക്കെട്ടിൽ നടപ്പാക്കിയ മത്സ്യകൃഷിക്ക് ആഘോഷപൂർവമായ വിളവെടുപ്പ്. ചെറൂപ്പ-ഉൗർക്കടവ് റോഡരികിലെ െവള്ളക്കെട്ടിലാണ് ഫാം സ്കൂൾ സംയോജിത മത്സ്യകൃഷിയിറക്കിയത്. മലപ്പുറം തച്ചണ്ണ സ്വദേശി അബ്ദുൽ ഷുക്കൂർ തവരക്കാടെൻറ നേതൃത്വത്തിലാണ് കട്ല, രോഹു, മൃഗാൽ, ആസാം വാള തുടങ്ങിയ ഇനങ്ങൾ വളർത്തിയത്. വിളെവടുപ്പുത്സവം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, ഗ്രാമപഞ്ചായത്ത് അംഗം എം. സുനിൽകുമാർ, പി.എം. അബ്ദുറഹിമാൻ, ടി. സലാം, ടി.കെ. അബ്ദുല്ല, വി.എസ്. രഞ്ജിത്, എം.പി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ഫിഷറീസ് ജില്ല എക്സ്റ്റെൻഷൻ ഒാഫിസർ ടി.ടി. ജയന്തി സ്വാഗതവും അക്വാ കൾചറൽ കോഒാഡിനേറ്റർ സി.പി. കൃഷ്ണൻ നന്ദിയും പറഞ്ഞു. ബൈത്തുറഹ്മ താേക്കാൽദാനം മാവൂർ: തെങ്ങിലക്കടവ് അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും പ്രവര്‍ത്തക സംഗമവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ശാഖ പ്രസിഡൻറ് യു.കെ. കബീര്‍ അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ ഫേറാക്ക് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാര്‍ പനോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഉസ്മാൻ, യു.എ. ഗഫൂർ, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡൻറ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി, വി.കെ. റസാഖ്, എ.കെ. മുഹമ്മദലി, തയ്യില്‍ ഹംസഹാജി, ഒ.എം. നൗഷാദ്, പി. ബീരാന്‍കുട്ടി, മുഹമ്മദ് അഷ്‌റഫ് ഫൈസി പാണക്കാട്, കെ. ഉസ്സന്‍ ഗുരിക്കൾ, വി.കെ. അബ്ദുല്‍ അലി, സി.ടി. മുഹമ്മദ് ശരീഫ്, ഉമ്മര്‍ ചെറൂപ്പ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ. ഷൗക്കത്തലി സ്വാഗതവും ശാഖ യൂത്ത്ലീഗ് പ്രസിഡൻറ് ഫസലുറഹ്മാന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.