സർ, ഇവയൊന്നും പാഴ്​വസ്​തുക്കളല്ല...

--- ജില്ല ആശുപത്രിയിലെ ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളിൽനിന്ന് 20 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾക്കാണ് പുതുജീവൻ വെക്കുന്നത് വടകര: അങ്ങനെ, ചെറിയ തകരാറുകൾകൊണ്ടും മറ്റും ചവറുകളിലേക്ക് വലിച്ചെറിയപ്പെട്ട വടകര ഗവ. ജില്ല ആശുപത്രിയിലെ ഉപകരണങ്ങൾക്ക് പുതുജീവൻ വെക്കുകയാണ്. വടകര എൻജിനീയറിങ് കോളജി​െൻറ എൻ.എസ്.എസ് ക്യാമ്പ് 'പുനർജനി'യുടെ ഭാഗമായാണ് വിദ്യാർഥികൾ രംഗത്തിറങ്ങിയത്. നിരവധി കട്ടിലുകൾ, ഐ.വി സ്റ്റാൻഡുകൾ, സ്റ്റെറിലൈസർ, ബ്ലഡ് പ്രഷർ അപ്പാരറ്റസ്, സ്റ്റൗ, സ്ക്രീൻ, വീൽചെയർ, നുബിലൈസർ, അഡ്ജസ്റ്റബ്ൾ ലാമ്പ്, പരിശോധന ലൈറ്റ്, േട്രാളി, ഓക്സിജൻ സ്റ്റാൻഡ്, സ്ട്രച്ചർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് ഇതിനകം ഉപയോഗയോഗ്യമാക്കി. 60 വളൻറിയർമാരാണിതിന് നേതൃത്വം നൽകുന്നത്. നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലാണ് 'പുനർജനി' രൂപകൽപന ചെയ്തത്. ഈ മാസം അഞ്ചിന് ആരംഭിച്ച ക്യാമ്പ് 11 വരെ തുടരും. 20 ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങൾ ആശുപത്രിക്ക് മുതൽക്കൂട്ടാക്കാൻ കഴിയുമെന്നാണ് വിദ്യാർഥികൾ പ്രതീക്ഷിക്കുന്നത്. ജില്ല ആശുപത്രിക്ക് തൊട്ടടുത്തുള്ള വടകര മോഡൽ പോളിടെക്നിക്കിൽ താമസിച്ചുകൊണ്ടാണ് ഇവർ ക്യാമ്പി​െൻറ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസം സി.കെ. നാണു എം.എൽ.എ ക്യാമ്പിലെത്തി കാര്യങ്ങൾ നേരിൽക്കണ്ടു. ഈ ക്യാമ്പ് നൽകുന്ന പാഠമുൾക്കൊണ്ട് വിവിധ സംഘടനകളും മറ്റും ഇത്തരം പ്രായോഗിക സേവന പ്രവർത്തനത്തിന് രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.