സങ്കടങ്ങൾ മായ്ച്ചുകളഞ്ഞവർ 'സ്നേഹകൂടാരത്തിൽ' ഒത്തുചേർന്നു

കോഴിക്കോട്: ഗാഡ്്വിനും സഹോദരൻ ഗാഡ്്ലിനും ഫാത്തിമ സനക്കുെമല്ലാം സന്തോഷത്തി​െൻറ ഒരു പകലായിരുന്നു ശനിയാഴ്ച. രക്താർബുദത്തി​െൻറ നോവും മരുന്നി​െൻറയും ചികിത്സയുടെയും മടുപ്പിക്കുന്ന അനുഭവങ്ങളും മാറ്റിവെച്ച് അവരെല്ലാം ഒത്തുചേർന്നു. പാട്ടുപാടിയും നൃത്തമാടിയും പലതരം കളികളിൽ പങ്കെടുത്തും അവർ ഒരു ദിവസം മുഴുവൻ ആഘോഷിച്ചു. ഹോട്ടൽ റാവിസും മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണകേന്ദ്രം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയറിങ് ഫോർ ചൈൽഡ്ഹുഡ് കാൻസർ ആൻഡ് ക്രോണിക് ഇൽനസും(സി.4സി.സി.സി.ഐ) ചേർന്ന് സംഘടിപ്പിച്ച സ്നേഹക്കൂടാരം പരിപാടിയിലാണ് ലുക്കീമിയ ബാധിതരായ കുരുന്നുകൾ ഒത്തുചേർന്നത്. മൂന്നുമുതൽ 17 വയസ്സുവരെയുള്ള 50ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും ഹോട്ടൽ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ബലൂൺ പൊട്ടിക്കൽ മത്സരവും പാട്ടും നൃത്തവുമായി കുരുന്നുകൾ ആഘോഷിക്കുന്നതിനിടയിലേക്ക് സിനിമതാരം അഞ്ജലി അമീർ എത്തി. ഉച്ചഭക്ഷണത്തിനുശേഷം പുലിമുരുകൻ സിനിമ കൂടി പ്രദർശിച്ചു. പരിപാടികൾക്കൊടുവിൽ കൈനിറയെ സമ്മാനവും മനംനിറയെ ഓർമകളുമായാണവർ സ്നേഹകൂടാരത്തിൽ നിന്നു മടങ്ങിയത്. റാവിസ് ഹോട്ടലിൽ നടന്ന സംഗമത്തിന് ഹോട്ടൽ ജി.എം അജിത്ത് നായർ, ഡോ. ടി അജിത്ത്, ദീപ പവിത്രൻ, വി.ടി. അജിത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. photo ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.