മദ്യനയം: 11ന് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് കോഴിക്കോട്: സർക്കാറിെൻറ തെറ്റായ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ടു െസപ്റ്റംബർ 11ന് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായെത്തുന്ന മാർച്ച് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. മത, സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പെങ്കടുക്കും. മദ്യത്തിെൻറ ലഭ്യതയും ഉപഭോഗവും കുറക്കാനാവശ്യമായ നടപടികളടങ്ങുന്നതാവും ഇടതു സർക്കാറിെൻറ മദ്യനയമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മദ്യത്തിെൻറ ലഭ്യത കൂട്ടുകയാണ് സർക്കാർ ചെയ്യുന്നത്. ഇടതുമദ്യനയം മദ്യ മുതലാളിമാർക്കു വേണ്ടിയുള്ളതാണെന്നും അവരുടെ കീശവീർപ്പിക്കാനുള്ള ഒത്താശകളാണ് സർക്കാർ ചെയ്യുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. െസപ്റ്റംബർ 11ന് വൈകീട്ട് മൂന്നിന് അളകാപുരി ഒാഡിറ്റോറിയത്തിൽ മുൻ ഡി.സി.സി പ്രസിഡൻറ് എൻ.പി. മൊയ്തീൻ അനുസ്മരണവും സെമിനാറും നടക്കും. അനുസ്മരണം വി.എം. സുധീരനും 'ഇന്ത്യൻ ജനാധിപത്യം: ധാർമികത നേരിടുന്ന െവല്ലുവിളികൾ' സെമിനാർ വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. അഡ്വ. പി.എസ്. ശ്രീധരൻപിള്ള, അഡ്വ. കെ.എൻ.എ. ഖാദർ, അഡ്വ. ജയശങ്കർ, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ പെങ്കടുക്കും. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, ദിനേശ് പെരുമണ്ണ, എസ്.കെ. അബൂബക്കർ, കെ.പി. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.