ശ്രീകൃഷ്ണ ജയന്തി: 12ന് ജില്ലയിൽ 3500 ശോഭായാത്രകൾ കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ദിനമായ െസപ്റ്റംബർ 12ന് ജില്ലയിൽ 3500 ശോഭായാത്രകൾ നടക്കുമെന്ന് ബാലഗോകുലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക ശോഭായാത്രകൾ ഉച്ചതിരിഞ്ഞ് 3.30ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച് പ്രധാന സ്ഥലങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രയായി വൈകീട്ട് 5.30 ഒാടെ ക്ഷേത്രങ്ങൾ, ആധ്യാത്മിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സമാപിക്കും. ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിെൻറ ആഘോഷ പരിപാടികളുെട ഭാഗമായി 12ന് രാവിലെ അഞ്ചിന് ഭജനരഥങ്ങൾ നഗരപ്രദക്ഷിണം ചെയ്യും. മഹാശോഭായാത്ര 3.30ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽനിന്ന് തുടങ്ങും. എരഞ്ഞിപ്പാലം തായാട്ട് ശ്രീ ഭഗവതി ക്ഷേത്രം, ഗാന്ധി റോഡ് ശ്രീ ദുർഗാദേവി ക്ഷേത്രം, ശ്രീ അഴകൊടി ദേവി ക്ഷേത്രം, മാങ്കാവ് ശ്രീ തൃശാല ഭഗവതി ക്ഷേത്രം, കല്ലായ് റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽനിന്നുള്ള ഉപയാത്രകൾ വിവിധ ഭാഗങ്ങളിൽനിന്ന് മഹാശോഭായാത്രയിൽ സംഗമിച്ച് മുതലക്കുളം അന്നപൂർണേശ്വരി ക്ഷേത്ര പരിസരത്ത് സമാപിക്കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. മോഹൻദാസ്, മേഖല സെക്രട്ടറി രാധാകൃഷ്ണൻ ഉണ്ണികുളം, ജോയൻറ് സെക്രട്ടറി പി. പ്രശോഭ്, മേഖല സമിതി അംഗം കെ.ടി. ബാലചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ശ്രീകൃഷ്ണ ജയന്തി ആേഘാഷം അലേങ്കാലപ്പെടുത്താൻ ശ്രമമെന്ന് കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആേഘാഷങ്ങൾ അലേങ്കാലപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ഹിന്ദു െഎക്യവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശ്രീകൃഷ്ണ ജയന്തി നാളിൽ മഹാന്മാരുടെ ജന്മദിനാഘോഷം എന്ന പേരിൽ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.എം ഘോഷയാത്ര സംഘടിപ്പിക്കുകയാണ്. ബോധപൂർവമാണ് ഇൗ ദിവസംതന്നെ തെരഞ്ഞെടുത്തത്. സി.പി.എമ്മും ജാഥകൾ നടത്തുമെന്ന് പറഞ്ഞതോടെ 40 വർഷമായി നടന്നുവരുന്ന ബാലഗോകുലത്തിെൻറ ഘോഷയാത്രക്ക് പൊലീസ് പലയിടത്തും അനുമതി നിഷേധിക്കുകയാണ് -നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിമാരായ ശശി കമ്മട്ടരി, കെ. ഷൈനു, ജില്ല സംഘടന സെക്രട്ടറി ബൈജു കൂമുള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.