കോഴിക്കോട്: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിെൻറ (ഡയറ്റ് കോഴിക്കോട്) നേതൃത്വത്തിൽ പട്ടികവർഗ വിദ്യാർഥികൾക്കുള്ള 'തുടിതാളം' സഹവാസ ക്യാമ്പ് സമാപിച്ചു. കോടഞ്ചേരി, വട്ടച്ചിറ, പാത്തിപ്പാറ, പൂവത്തിക്കോട് കോളനികളിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ഒന്നു മുതൽ പ്ലസ് വൺ വരെ ക്ലാസുകളിൽ പഠിക്കുന്ന ഗോത്രവർഗ വിദ്യാർഥികൾക്കുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികളുടെ പഠനപുരോഗതി, വ്യക്തിത്വ വികാസം, സമഗ്ര പുേരാഗതി ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, മേഖല ശാസ്ത്രകേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ, എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ എം. ജയകൃഷ്ണൻ എന്നിവരുമായി കുട്ടികൾ ആശയവിനിമയം നടത്തി. ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് കോഴിക്കോട്: ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ. സുജിത് മാത്യു മീറ്റ് ഫ്ലാഗ്ഒാഫ് ചെയ്തു. പ്രസിഡൻറ് തച്ചലോട്ട് നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ജെ. അതുൽ സ്വാഗതവും സി.സി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.