photo: chenna10.jpg chenna10a.jpg 'നാട് ജൈവകൃഷിയിലേക്ക്'; ചേന്ദമംഗലൂരിൽ ഞാറുനടീൽ ഉത്സവം ചേന്ദമംഗലൂർ: നെൽകൃഷിയിലെ പ്രതാപകാലം തിരിച്ചുപിടിക്കാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ. 'നാട് ജൈവകൃഷിയിലേക്ക്' എന്ന തലക്കെട്ടിൽ ചേന്ദമംഗലൂർ ഗ്രാമത്തെ വിഷരഹിത കാർഷിക സംസ്കാരത്തിലേക്ക് നയിക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിെൻറ നെൽകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഒന്നരയേക്കർ വയലിൽ നെൽകൃഷി ആരംഭിക്കുന്നത്. പൊറ്റശ്ശേരി മുതൽ കച്ചേരിവരെയുള്ള പ്രാന്തപ്രദേശങ്ങളിൽ വിവിധ സംഘങ്ങളും വ്യക്തികളും ജൈവകൃഷിയിലേക്കുള്ള തിരിച്ചുപോക്കിനായി പ്രവർത്തിക്കുന്നുണ്ട്. ഒതയമംഗലം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'അതിജീവനം' എന്ന പേരിൽ ഗ്രാമത്തിന് ജൈവ കാർഷിക സംസ്കൃതിയുടെ പുത്തൻ പാഠങ്ങൾ പകർന്നുനൽകുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. ഞാറ് നടീൽ ഉത്സവം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് മുഖ്യപ്രഭാഷണം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിൻകുട്ടി, കൗൺസിലർമാരായ ശഫീഖ് മാടായി, എ. ഗഫൂർ, പി.പി. അനിൽകുമാർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എസ്. ഖമറുദീൻ, ഒതയമംഗലം മഹല്ല് പ്രസിഡൻറ് കെ. സുബൈർ, പി.ടി. കുഞ്ഞാലി, ഇ.കെ. അൻവർ, കെ.ടി. മുഹ്സിൻ, പഴയകാല നെൽകർഷകത്തൊഴിലാളി മാളുട്ടി പൈമ്പാലപ്പുറത്ത് എന്നിവർ സംസാരിച്ചു. photo: chenna10.jpg chenna10a.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.