റോഹിങ്ക്യന്‍ അഭയാർഥികളെ ആട്ടിപ്പായിക്കരുത് -ഹൈദരലി തങ്ങള്‍ കോഴിക്കോട്: സമാധാനത്തിന് നൊേബല്‍ സമ്മാനം നേടിയയാളുടെ കക്ഷി ഭരിക്കുന്ന മ്യാന്മറില്‍ റോഹിങ്ക്യന്‍ ജനതക്കെതിരായ ആക്രമണം ലോകത്തെ നിരാശപ്പെടുത്തുന്നതാണെന്നും അഭയം തേടിവന്നവരെ ആട്ടിപ്പായിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ റോഹിങ്ക്യന്‍--ഗൗരി ലങ്കേഷ് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിര്പ്പിെൻറ ശബ്ദം ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തം രാജ്യത്ത് വളര്‍ന്നുവരുന്നതിന് തെളിവാണ് ഗൗരി ലങ്കേഷിെൻറ കൊലപാതകം. ഗാന്ധിയുടെ കൊലപാതകികളുടെ പിന്മുറക്കാര്‍തന്നെയാണ് കൊല നടത്തിയതെന്ന് അനുമാനിക്കാനുള്ള കാരണം മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് ഭീകരത ലോകത്ത് വ്യാപിപ്പിച്ചതിന് തെളിവാണ് മ്യാന്മറിലെ അക്രമങ്ങളെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ലീഗ് ദേശീയ സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, ലീഗ് ജില്ല പ്രസിഡൻറ് ഉമര്‍ പാണ്ടികശാല, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്അബ് കീഴരിയൂര്‍, എന്‍.സി. അബൂബക്കർ, എം.പി. നവാസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.ജി. മുഹമ്മദ്, ആശിഖ് ചെലവൂര്‍, വി.വി. മുഹമ്മദലി, പി.പി. അന്‍വർ സാദത്ത്, പി.വി. അഹമ്മദ് സാജു, ഷരീഫ് കുറ്റൂര്‍, എം.എ. റസാഖ്, സി.വി.എം. വാണിമേല്‍, അഹമ്മദ് പുന്നക്കല്‍ എന്നിവർ സംസാരിച്ചു. കെ.കെ. നവാസ് സ്വാഗതവും പി.പി. റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.