ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ചത് മോദി ഭരണത്തി​െൻറ ഏകനേട്ടം ^മുല്ലപ്പള്ളി

ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ചത് മോദി ഭരണത്തി​െൻറ ഏകനേട്ടം -മുല്ലപ്പള്ളി നാദാപുരം: മോദി ഭരണത്തി​െൻറ ഏക നേട്ടം ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ചത് മാത്രമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ചാലപ്പുറത്ത് കോൺഗ്രസ് കുടുംബസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിക്കും മോദിക്കും വിശ്വസ്തനായ അൽഫോൻസ് കണ്ണന്താനം സി.പി.എമ്മിനും ബി.ജെ.പിക്കും ഇടക്കുള്ള പാലമാണെന്നും അദ്ദേഹം ആരോപിച്ചു. കേളോത്ത് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം യു.വി. ദിനേശ് മണി മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിമാരായ ആവോലം രാധാകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, മോഹനൻ പാറക്കടവ്, യു.പി. ബാലകൃഷ്ണൻ, ബ്ലോക് പ്രസിഡൻറ് എ. സജീവൻ, അശോകൻ തൂണേരി, പി.പി. സുരേഷ് കുമാർ, യു.കെ. വിനോദ് കുമാർ, പി. രാമചന്ദ്രൻ, പി.കെ. സുജാത, സിന്ധു രയരോത്ത്, സനീഷ് കിഴക്കയിൽ, വി.കെ. രജീഷ് എന്നിവർ സംസാരിച്ചു. പി.പി. ബാലൻ നമ്പ്യാർ സ്വാഗതവും ഫസൽ മാട്ടാൻ നന്ദിയും പറഞ്ഞു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ മുല്ലപ്പള്ളി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.