കേരളത്തിലെ ജനതാദളുകൾ യോജിക്കണം ^കെ. കൃഷ്​ണൻകുട്ടി

കേരളത്തിലെ ജനതാദളുകൾ യോജിക്കണം -കെ. കൃഷ്ണൻകുട്ടി കൽപറ്റ: രാജ്യം വൻ അപകടത്തിൽകൂടി കടന്നുപോകുേമ്പാൾ കേരളത്തിലെ ജനതാദളുകൾ യോജിച്ചുപ്രവർത്തിക്കണമെന്ന് ജനതാദൾ-എസ് സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു. അടിയന്തരാവസ്ഥയെക്കാൾ ഭയാനകമായ സാഹചര്യങ്ങളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഭിന്നിച്ചുനിൽക്കാതെ സമാനമനസ്കരെല്ലാം ഒന്നിക്കേണ്ട സാഹചര്യമാണിത്. സാേങ്കതികമായി പ്രശ്നങ്ങളുണ്ടാകാമെങ്കിലും യോജിക്കാതിരിക്കാൻ പറ്റിെല്ലന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർഷകരുടെ നിലനിൽപിന് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ശക്തമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷികൊണ്ട് ഉപജീവനം കഴിക്കാനാവില്ല എന്ന അവസ്ഥയാണ്. അഞ്ചേക്കർ സ്ഥലത്തുനിന്ന് പ്രതിമാസം 5000 രൂപ മാത്രമാണ് ഇക്കാലത്ത് ശരാശരി വരുമാനം. വരൾച്ച, കൃഷിനാശം എന്നിവയെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കേരളത്തിന് കേന്ദ്രം ഫണ്ട് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.