രോഗികളുടെ ഒത്തുചേരൽ

പനമരം: പുറംകാഴ്ചകൾ കാണാൻ കഴിയാതെ നിത്യരോഗികളായി വീടുകളിൽ ഒതുങ്ങിക്കൂടിയ നൂറുകണക്കിന് രോഗികൾ ഒത്തുചേർന്നു. പനമരം ആശ്രയ പാലിയേറ്റിവ് കുടുംബസംഗമത്തിൽ നിരവധി രോഗികൾ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, ഷിബിത സുകുമാരനെ ആദരിച്ചു. പനമരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. മോഹനൻ വസ്ത്രങ്ങൾ വിതരണം ചെയ്തു. റാഷിദ് ഗസാലി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. പനമരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി കൃഷ്ണൻ, മാനന്തവാടി മുനിസിപ്പൽ അംഗം ഹുസൈൻ കുഴിനിലം, പാലിയേറ്റിവ് പ്രസിഡൻറ്് കണ്ണോളി മുഹമ്മദ്, സെക്രട്ടറി കെ. പോക്കു, പി.ടി.എ പ്രസിഡൻറുമാരായ സി-.കെ. മുനീർ, എം. കുഞ്ഞമ്മദ്, സാജത്ത് ഉസ്മാൻ, വിവിധ വാർഡ് ജനപ്രതിനിധികൾ പാലിയേറ്റിവ് വളൻറിയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. SATWDL15 പനമരം ആശ്രയ പാലിയേറ്റിവ് സംഘടിപ്പിച്ച നിത്യരോഗികളുടെ കുടുംബസംഗമത്തിൽ നിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.