കോഴിക്കോട്: കഴിഞ്ഞ രണ്ടു മാസമായി റെയിൽവേ സ്റ്റേഷനു മുന്നിലെ ഒാടയിൽ െകട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിവിടാൻ നടപടി തുടങ്ങി. പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിലാണ് ജോലി. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് വന്നുചേരുന്ന ഭാഗത്തെ ഒാടയിലെ മലിനജലം റോഡിലേക്കൊഴുകി യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നെന്ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. മാലിന്യക്കുളമായ റോഡിലെ രൂക്ഷഗന്ധത്താൽ വഴിയാത്രക്കാരും കച്ചവടക്കാരും ബുദ്ധിമുട്ടിയിരുന്നു. ശുചിമുറി, ഹോട്ടൽ മാലിന്യം നിറഞ്ഞ മലിനജലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് കോർപറേഷനെ അറിയിെച്ചങ്കിലും നടപടിയുണ്ടായില്ല. മാലിന്യം നീക്കാനുള്ള ഉത്തരവാദിത്തമേ തങ്ങൾക്കുള്ളൂവെന്നും ഒാടയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നും അറിയിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഒാട നന്നാക്കാനുള്ള േജാലികൾക്ക് മുന്നിട്ടിറങ്ങിയത്. ചെറിയൊരു മഴ പെയ്താല്‍തെന്ന ഓടയില്‍നിന്ന് വെള്ളം റോഡിലേക്ക് പരന്നൊഴുകുന്ന അവസ്ഥയായിരുന്നു ലിങ്ക് റോഡിൽ. മഴകൂടിയാൽ ഇത് റെയിൽവേ സ്റ്റേഷനുള്ളിലേക്കും വ്യാപിക്കും. രാവിലെയും വൈകീട്ടും റോഡ് ഗതാഗതക്കുരുക്കിലമരുന്ന സമയത്ത് ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും പോകുന്നവര്‍ക്ക് കഷ്ടകാലമാണ്. വാഹനങ്ങൾ മെല്ലെ പോകുന്നതുമൂലം ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ റോഡില്‍ കാലുകുത്താന്‍ നിര്‍ബന്ധിതരാകും. കാല്‍നടക്കാര്‍ വെള്ളത്തില്‍ ചവിട്ടിവേണം അപ്പുറം കടക്കാൻ. ഈ സമയത്ത് വാഹനം പോകുമ്പോള്‍ വെള്ളം ദേഹത്ത് തെറിക്കുകയും ചെയ്തിരുന്നു. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് അഴുക്കുചാല്‍ വൃത്തിയാക്കാത്തതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. വെള്ളക്കെട്ട് ഒഴിവാകുന്നതിലൂടെ കഴിഞ്ഞ രണ്ടു മാസം അനുഭവിച്ച ദുരിതം അവസാനിക്കുമെന്ന ആശ്വാസത്തിലാണ് സമീപത്തെ കച്ചവടക്കാരും യാത്രക്കാരും. AB 2 impact slug
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.