കോഴിക്കോട്: മാനാഞ്ചിറയിൽ കുളത്തിനുചുറ്റും രണ്ടാൾ പൊക്കത്തിൽ പുൽക്കാട് വളർന്നു. കാടും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കൽ വേങ്ങേരി നിറവ് പ്രവർത്തകർ ഏറ്റെടുത്തിരുന്നു. േപ്രാവിഡൻസ് വിമൻസ് കോളജിലെ നൂറ് വിദ്യാർഥിനികളും നിറവ് പ്രവർത്തകരും ചേർന്ന് 2016ലെ പരിസ്ഥിതി ദിനം മുതൽ തുടർച്ചയായി ഒരുകൊല്ലം വൃത്തിയാക്കുന്നുണ്ട്. കനത്തമഴ കാരണം കഴിഞ്ഞ ഏതാനും ആഴ്ച വൃത്തിയാക്കൽ മുടങ്ങിയതോടെയാണ് കാടു പടർന്നത്. വിദ്യാർഥിനികൾക്ക് കോളജിൽ വിവിധ പരിപാടികൾ ഉണ്ടായതും മുടങ്ങാൻ ഇടയാക്കി. മികച്ച പ്രവർത്തനങ്ങൾക്കു സംഘടനക്ക് ലഭിച്ച വിവിധ അവാർഡ് തുക 1.1 ലക്ഷം രൂപ ചെലവിട്ടായിരുന്നു വൃത്തിയാക്കൽ. എന്നാൽ, തഴച്ചുവളർന്ന ആൽ െതെകളും മറ്റും വെട്ടിമാറ്റുന്നതടക്കം 1.4 ലക്ഷം രൂപ ആദ്യതവണ ചെലവായി. പ്രവർത്തകർ സ്വന്തം കയ്യിൽ നിന്നെടുക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. സെപ്റ്റംബർ 16, 17 തീയതികളിൽ പുല്ലുവെട്ടി കുളം വൃത്തിയാക്കുന്ന പ്രവൃത്തി പുനരാരംഭിക്കുമെന്ന് കോഒാഡിനേറ്റർ ബാബു പറമ്പത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.