ജനസേവന ക്ലിനിക് പ്രവർത്തനം തുടങ്ങി

കോഴിക്കോട്: സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ എരഞ്ഞിപ്പാലത്തെ സൗജന്യ ജനസേവന ക്ലിനിക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകർ ജീവകാരുണ്യപ്രവർത്തനങ്ങളിലായിരിക്കണം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ കെ.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കൗൺസിലർ ടി.സി. ബിജുരാജ്, ഡോ. ഇ.കെ. ജോസഫ്, കെ.വി. സലീം, എ.വി. അൻവർ, ആസിഫ് കുന്നത്ത്, വി.സി. പ്രശാന്ത്കുമാർ, കെ.ജി. അജിത്ത് എന്നിവർ സംസാരിച്ചു. എ. സഫറി സ്വാഗതവും ബിന്ദുകൃഷ്ണ നന്ദിയും പറഞ്ഞു. പ്രമുഖ ഡോക്ടർമാരുടെ സേവനം സൗജന്യമായും മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും 15 മുതൽ 51 വരെ വിലക്കുറവിലും ക്ലിനിക്കിൽ ലഭ്യമാണ്. എരഞ്ഞിപ്പാലത്ത് ഇ.എസ്.ഐ ഡിസ്പെൻസറിക്കുസമീപമാണ് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച മുതൽ എല്ലാദിവസവും പ്രവർത്തിക്കും.പുതിയസ്റ്റാൻഡ് പരിസരം, മുക്കം, കുന്ദമംഗലം, വടകര, പുതിയങ്ങാടി എന്നിവിടങ്ങളിലും ജനസേവന ക്ലിനിക് പ്രവർത്തനമാരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.