വിസമ്മതങ്ങളെ വിളിച്ചുപറയാൻ പലരും മടിക്കുന്നു -സി. ഗൗരീദാസൻ നായർ കോഴിക്കോട്: തങ്ങളുടെ വിസമ്മതങ്ങളെ വിളിച്ചുപറയാൻ പലരും മടിക്കുന്ന കാലമാണിതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ സി. ഗൗരീദാസൻ നായർ. മാധ്യമപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഗിരീഷ് മുള്ളങ്കണ്ടി അനുസ്മരണത്തിെൻറ ഭാഗമായി നടന്ന 'മാധ്യമങ്ങളും സമൂഹവും' സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സെൽഫ് സെൻസർഷിപ്പിലാണ് മിക്കവരും. ഇന്ന് വലിയ രാഷ്ട്രീയ ചർച്ച നടക്കുന്നത് ഇൻറർനെറ്റിലാണ്. പഴയ സമര രൂപങ്ങൾ ഇന്നാകെ മുഷിഞ്ഞിരിക്കുന്നു. എന്നാൽ, പുതിയ സമരരൂപങ്ങൾ ഉണ്ടാവുന്നുമില്ല. ആശയങ്ങളുെടതലത്തിൽനിന്ന് വ്യക്തികളുടെ തലങ്ങളിലേക്ക് ചുരുങ്ങുകയാണ് ദൃശ്യമാധ്യമങ്ങൾ. ടെലി ജെനിക് രാഷ്ട്രീയത്തിലാണ് നാം ജീവിക്കുന്നത്. സമരങ്ങൾ ടി.വി ചാനലുകൾക്കുവേണ്ടി മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി മുൻ അധ്യക്ഷൻ എൻ.പി. രാജേന്ദ്രൻ, എ. സജീവൻ, കോർപറേഷൻ കൗൺസിലർ പി.എം. നിയാസ്, ശ്രീശൈലം ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ സമിതി ചെയർമാൻ എൻ.പി. ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എ.കെ. അനുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. എം. ബാലകൃഷ്ണൻ സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.