ബീച്ച് ആശുപത്രിയിൽ പൊലീസ്​ എയ്ഡ് പോസ്​റ്റ് സ്​ഥാപിക്കും

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ മുഴുസമയ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആശുപത്രി വളപ്പിൽ ലഹരി വിൽപന നടക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയിലും പരിസരത്തും പൊലീസി​െൻറയും എക്സൈസി​െൻറയും നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനമായി. ബീച്ച് ഹോസ്പിറ്റലിൽ ഇൻജക്ടിങ് ഡ്രഗ് യൂസേഴ്സിനായി പ്രവർത്തിക്കുന്ന കേരള എയ്ഡ്സ് കൺേട്രാൾ സൊസൈറ്റിയുടെ പദ്ധതിയുടെ പ്രകാരമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തും. യോഗത്തിൽ അഡീഷനൽ ഡി.എം.ഒ എസ്.എൻ. രവികുമാർ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമർ ഫാറൂഖ്, വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ്.ഐ ഇ.കെ ശ്രീവത്സകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.