കുമാരസ്വാമിയിൽ മദ്യ-മയക്കുമരുന്ന് വിൽപന തകൃതി ചേളന്നൂർ: കുമാരസ്വാമിയിൽ തട്ടുകട, ബേക്കറി കേന്ദ്രീകരിച്ച് മദ്യ, ലഹരി വസ്തുക്കളുടെ വിൽപന തകൃതി. രാവിലെ 6.30 മുതൽ ആരംഭിക്കുന്ന വിൽപന രാത്രി 11 മണിവരെ നീളുന്നതായി സമീപത്തെ വ്യാപാരികൾ പറയുന്നു. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിൽപനക്കാരൻ രക്ഷപ്പെടുകയാണ്. സമീപത്തെ പറമ്പുകളിലും രഹസ്യ കേന്ദ്രങ്ങളിലും സൂക്ഷിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടാൻ പൊലീസിനോ എക്സൈസിനോ കഴിയുന്നില്ല. കടയുടമയുടെ നിർദേശമനുസരിച്ച് സഹായിയാണ് സാധനങ്ങൾ കൈമാറുന്നത്. വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, മദ്യപർ എന്നിവർക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുകയാണ്. സമീപപ്രദേശത്തുള്ളവർക്കുപോലും മദ്യപരുടെ വിളയാട്ടം ശല്യമായി മാറിയിരിക്കുകയാണ്. എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വിൽപന തകൃതിയായി നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മേലധികാരികൾക്ക് പരാതി നൽകിയതിനാൽ അസംതൃപ്തരായ ഉദ്യോഗസ്ഥർ പരിശോധന പേരിന് മാത്രമാക്കി മാറ്റുകയാണെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. മദ്യവിൽപനക്കെതിരെ രാഷ്ട്രീയ പാർട്ടി പ്രതിഷേധമുയർത്തിയിരുന്നുവെങ്കിലും നേതാക്കളെ വരുതിയിലാക്കി കച്ചവടം ഇപ്പോൾ പൊടിപൊടിക്കുകയാണ്. നേതാക്കളുടെ ഇടപെടലിൽ രോഷാകുലരായ അണികളിലെ ഒരു വിഭാഗം ലഹരിവിൽപനക്കെതിരെ സംഘടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വീട്ടമ്മയെ മർദിച്ചതായി പരാതി കക്കോടി: പട്ടികജാതി വിഭാഗത്തിൽപെട്ട വീട്ടമ്മയെ വീട്ടിൽ കയറി മർദിച്ചതായി പരാതി. കക്കോടി കിഴക്കുംമുറി വളപ്പിൽതാഴത്ത് ദിനേശെൻറ ഭാര്യ കുമാരി(52)യെയാണ് രണ്ടുദിവസം മുമ്പ് അയൽവാസിയും ബന്ധുക്കളും സംഘം ചേർന്ന് മർദിച്ചതായി ചേവായൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ എസ്.െഎ ഇ.കെ. ഷിജു പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു. മകനെ അന്വേഷിച്ച് വീട്ടിലെത്തിയവർ തെൻറ മുടി പിടിച്ച് മർദിക്കുകയായിരുന്നുവെന്നും മർദനത്തിൽ പല്ലുകൾ ഇളകിയതായും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ പോകാനൊരുങ്ങവെ ഒാേട്ടാറിക്ഷ തടഞ്ഞുവെക്കുകയും ഗ്ലാസ് തല്ലി തകർത്തതായും കുമാരി പറയുന്നു. നോർത്ത് അസി.കമീഷണർ ഇ.പി. പൃഥിരാജിനാണ് അന്വേഷണ ചുമതല. ഒപ്പ് ശേഖരണം നടത്തി കോഴിക്കോട്: റോഹിങ്ക്യൻ മുസ്ലിംകൾക്ക് നീതി ലഭിക്കാൻ കേന്ദ്ര സർക്കാറും യു.എന്നും ഇടപെടണമെന്നാവശ്യപ്പെട്ട് സേട്ട് സാഹിബ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തി. കരീം പുതുപ്പാടി, കരീം കല്ലേരി, പി. സാലിം, മുസ്തഫ വെള്ളിമാട്കുന്ന് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.