താത്തൂർ പണിയ കോളനിയിലെ ദുരിതങ്ങൾക്ക് അവസാനമില്ല

*കുടുംബങ്ങൾ കഴിയുന്നത് തകർന്ന കൂരക്കുള്ളിൽ lead priority സുല്‍ത്താന്‍ ബത്തേരി: തീരാദുരിതവും യാതനകളുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഒരുകൂട്ടം ആദിവാസി ജനത. ചെതലയത്തുനിന്ന് മൂന്നു കി.മീ അകലെയുള്ള വനാതിര്‍ത്തിയിലെ താത്തൂര്‍ പണിയ കോളനിയിലെ ആദിവാസികളാണ് അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭിക്കാതെ നരകയാതന അനുഭവിക്കുന്നത്‌. ബത്തേരി നഗരസഭ പരിധിയിലെ താത്തൂര്‍ പണിയ കോളനിയിലെ ദുരിതക്കാഴ്ചകള്‍ എണ്ണമറ്റതാണ്. വാസയോഗ്യമല്ലാത്ത വീടുകളില്‍ പട്ടിണിയും പലവിധ രോഗങ്ങളും കാരണം ജീവിതം വഴിമുട്ടിയവരാണ് ഏറെയും. താത്തൂര്‍ കോളനിയില്‍ ഒമ്പത് വീടുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം മാത്രമാണ് വാസയോഗ്യമായിട്ടുള്ളത്. ഭാഗികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന കാലപ്പഴക്കമെത്തിയ ഈ വീടുകളില്‍ മൂന്നും നാലും കുടുംബങ്ങളാണ് താമസിക്കുന്നത്. ശുദ്ധജല വിതരണ സംവിധാനങ്ങളും ഇവിടെയില്ല. കോളനിക്കു സമീപത്തെ തോടിനടുത്തുള്ള കിണറിലെ മലിനജലമാണ് ഇവര്‍ നിേത്യാപയോഗത്തിനായി എടുക്കുന്നത്. കുട്ടികളടക്കമുള്ളവര്‍ക്ക് ഇതുമൂലം രോഗങ്ങളും പതിവാണ്. കൂലിപ്പണിക്കു പോയി നിത്യജീവിതം പുലര്‍ത്തുന്നവരാണ് എല്ലാവരും. എല്ലാ ദിവസവും പണിയില്ലാത്തതിനാല്‍ തൊഴിലുറപ്പ് ജോലിയെ ആശ്രയിച്ചായിരുന്നു ജീവിതം. എന്നാൽ, ബത്തേരി നഗരസഭയായി മാറിയതോടെ തൊഴിലുറപ്പ് പദ്ധതി നിലച്ചു. ഇതോടെ കുടുംബങ്ങള്‍ പട്ടിണിയിലായി. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി മാത്രമാണ് ഇപ്പോൾ ഏകആശ്രയം. കോളനിയില്‍നിന്ന് പുറത്തേക്കെത്താന്‍ സഞ്ചാരയോഗ്യമായ വഴികളില്ല. മണ്‍പാത മഴപെയ്താല്‍ ചളിക്കുളമാകും. കാല്‍നടപോലും ദുസ്സഹമായ ഇവിടേക്ക് പിന്നെ വാഹനങ്ങളൊന്നും വരില്ല. അസുഖം മൂര്‍ച്ഛിച്ചാലും ആശുപത്രിയില്‍ പോകുന്നതും ദുഷ്‌കരമാണ്. അടുത്തിടെ മരിച്ച ഒരാളുടെ മൃതദേഹം റോഡി​െൻറ ശോച്യാവസ്ഥയെ തുടര്‍ന്ന് ഒരു കി.മീ ചുമന്നാണ് കോളനിയിലെത്തിച്ചത്. ചളിനിറഞ്ഞ റോഡിലൂടെ സ്‌കൂളില്‍ പോകാന്‍ പറ്റാതെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുകയാണ്. 15 വര്‍ഷം മുമ്പാണ് ഈ മണ്‍പാത നിര്‍മിച്ചത്. പിന്നീട് സോളിങ്ങോ മറ്റ് അറ്റകുറ്റപ്പണികളോ ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് കോളനിക്കാര്‍ പറയുന്നു. വന്യമൃഗശല്യം, പട്ടിണി, പലവിധ രോഗങ്ങൾ, തകര്‍ന്ന് വീഴാറായ വീടുകൾ, സഞ്ചാര യോഗ്യമല്ലാത്ത വഴി എന്നിങ്ങനെ ഇല്ലായ്മകളുടേയും യാതനകളുടേയും ഘോഷയാത്രയായ കോളനിയിലേക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കോളനി നിവാസികളും നാട്ടുകാരും പറയുന്നത്. WEDWDL1 താത്തൂര്‍ പണിയ കോളനിയില്‍നിന്ന് സി.എസ്.ഐ മലബാർ മഹായിടവക യുവജന സമ്മേളനം ഇന്ന് കൽപറ്റ: സി.എസ്.ഐ മലബാർ മഹായിടവകയുടെ നേതൃത്വത്തിൽ രണ്ടാമത് യുവജന സമ്മേളനം വ്യാഴാഴ്ച മുതൽ സെപ്റ്റംബർ പത്തുവരെ മേപ്പാടി സി.എസ്.ഐ ഹോളി ഇമാനുവൽ പള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വയനാട് ഏരിയ യുവജന പ്രസ്ഥാനത്തി​െൻറ ആതിഥേയത്വത്തിൽ നടക്കുന്ന സമ്മേളനം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മലബാർ മഹായിടവക ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ അധ്യക്ഷത വഹിക്കും. പാലക്കാടു മുതൽ കാസർകോട് വരെയുള്ള നൂറോളം സഭകളിലെ അഞ്ഞൂറോളം യുവജന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സി.എസ്.ഐ മലബാർ മഹായിടവക ഭാരവാഹികളായ ഫാ. ജേക്കബ് ദാനിയേൽ, ഡെസ്മണ്ട് ബാബു, എം.എൻ. ജോർജ്, ഫാ. സിനോജ് മാഞ്ഞൂരാൻ ഏലിയാസ്, ഫാ. എൻ.കെ. സണ്ണി, ഫാ. റോബിൻ ലോറൻസ്, ഷിനു ജോസഫ്, പ്രിൻസ് സോളമൻ എന്നിവർ സംബന്ധിക്കും. യുവജന ഭാരവാഹികളായ ഫാ. സിനോജ് മാഞ്ഞൂരാൻ, റവ. റോബിൻ ലോറൻസ്, പ്രിൻസ് സോളമൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആറാട്ടുപാറയിലേക്ക് സാഹസിക വിനോദയാത്ര കുമ്പളേരി: ഒാണാഘോഷത്തി​െൻറ ഭാഗമായി തിരുവോണദിനത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ സഹകരണത്തോടെ കുമ്പളേരി റോക്ക് ഗാർഡൻ ടൂറിസം ക്ലബ് ആറാട്ടുപാറയിലേക്ക് സാഹസിക വിനോദയാത്ര സംഘടിപ്പിച്ചു. കുമ്പളേരി എം.ജെ. സ്മാരക ഗ്രന്ഥശാലയിൽവെച്ച് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ ഫ്ലാഗ്ഒാഫ് ചെയ്തു. ഡി.ടി.പി.സി മാനേജർ പി.പി. പ്രവീൺ, എൻ.കെ. ജോർജ്, കെ.പി. ജേക്കബ് എന്നിവർ സംസാരിച്ചു. അമ്പലവയൽ, മീനങ്ങാടി, വടുവഞ്ചാൽ എന്നീ ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.എസ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. അധ്യാപകരായ എം.കെ. രാജേന്ദ്രൻ, മോനപ്പൻ, രഘുനാഥ്, ഷനോജ് എന്നിവർ യാത്രക്കു നേതൃത്വം നൽകി. മാത്യു കളർഹൗസ് കൽപറ്റ എടുത്ത ചിത്രങ്ങളുടെ പ്രദർശനവും ഗ്രന്ഥശാല പരിസരത്ത് നടന്നു. അനധികൃത ക്വാറി കരിഒായിൽ അടിച്ച് മറക്കാൻ ശ്രമിച്ചതി​െൻറ ചിത്രത്തിന് അടിക്കുറിപ്പെഴുതുന്ന മത്സരത്തിൽ എം.ജെ. സ്കറിയ വിജയിയായി. WEDWDL3 സാഹസികയാത്രയിൽ പങ്കെടുത്തവർ ആറാട്ടുപാറക്കു മുകളിൽ എത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.