കോളറക്കും ഭക്ഷ്യവിഷബാധക്കുമെതിരെ ഹോട്ടൽ തൊഴിലാളികൾക്ക്​ ബോധവത്​കരണം

മാവൂർ: കോളറക്കും ഭക്ഷ്യവിഷബാധക്കുമെതിരെ ഹോട്ടൽ, ബേക്കറി, കൂൾബാർ ജീവനക്കാരെയും ഉടമകളെയും സജ്ജരാക്കുന്നതിന് ആരോഗ്യവകുപ്പി​െൻറ ബോധവത്കരണം. കോളറയും മറ്റു പകർച്ചവ്യാധികളും മാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പടർന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗവും മേഖല സാംക്രമിക-രോഗപ്രതിരോധ സെല്ലും ചേർന്ന് ചെറൂപ്പ ആശുപത്രിയിൽ ബോധവത്കരണം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ 62ഒാളം പേർ പെങ്കടുത്ത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രഫസർ ഡോ. ലൈലാബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.എ. ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കമ്യൂണിറ്റി വിഭാഗം പി.ജി വിദ്യാർഥികൾ ക്ലാസെടുത്തു. ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസർ ഡോ. വി. ബിന്ദു സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ നന്ദിയും പറഞ്ഞു. photo mvr health campaign കോളറക്കും ഭക്ഷ്യവിഷബാധക്കുമെതിരെ ചെറൂപ്പ ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവത്കരണം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്യുന്നു അനാഥകുടുംബത്തെ സഹായിച്ച് വാട്സ്ആപ് ഗ്രൂപ് മാവൂർ: പിതാവി​െൻറ മരണത്തോടെ അനാഥരായ കുടുംബത്തെ സഹായിച്ച് വാട്സ്ആപ് ഗ്രൂപ് മാതൃകയായി. അടുവാട് ഫ്രണ്ട്സ് വാട്സ്ആപ് ഗ്രൂപ് അംഗങ്ങളാണ് തിരുവോണ നാളിൽ മാവൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ താമസിക്കുന്ന വിധവയായ നീനക്കും ആറു മക്കൾക്കും സഹായം നൽകിയത്. 25,000 രൂപയും ഓണക്കോടിയുമാണ് നൽകിയത്. അഞ്ച് മാസം മുമ്പ് മുഴാപ്പാലത്തെ വാടക വീട്ടിൽ താമസിക്കുേമ്പാഴാണ് ആശാരി പണിക്കാരനായ അജിത് മരണപ്പെടുന്നത്. വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടിവന്നതോടെ സി.പി.എം പ്രവർത്തകർ കൈത്തൂട്ടിമുക്കിലുള്ള കെട്ടിടത്തിൽ താമസ സൗകര്യം ഒരുക്കുകയായിരുന്നു. കുടുംബത്തിലെ ഏഴ് വയസ്സുള്ള പെൺകുട്ടിയുടെ നഷ്ടപ്പെട്ട സംസാരശേഷി വീണ്ടെടുക്കാൻ ശസ്ത്രക്രിയ വേണം. ബന്ധുക്കളോ മറ്റോ ഇല്ലാത്ത കുടുംബത്തെ സഹായിക്കാനും കുട്ടിയുടെ ശസ്ത്രക്രിയക്കുമായി വാർഡ് മെംബർ കെ. ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിൽ വാട്സ് ആപ് ഗ്രൂപ് ചെറിയ സമയംകൊണ്ട് തുക സ്വരൂപിക്കുകയായിരുന്നു. ഗ്രൂപ് അംഗങ്ങൾ കൈത്തൂട്ടി മുക്കിലെ വീട്ടിലെത്തി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്ര​െൻറ സാന്നിധ്യത്തിൽ തുക കൈമാറി. യു.കെ. ശിവദാസൻ, ഒാളിക്കൽ ഗഫൂർ, ഓളിക്കൽ മോയിൻ, മനോജ് കുതിരാടം, മഹേഷ് കോട്ടക്കുന്ന്, കൃപേഷ്, മഹേഷ്, രതീഷ് എന്നിവർ പെങ്കടുത്തു. തുടർ സഹായത്തിനുള്ള ശ്രമം വാർഡ് മെംബറുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT