500 വീടുകളിൽ ഒത്തുചേർന്ന് സ്നേഹസംഗമം

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ 500 വിദ്യാർഥികളുടെ വീടുകളിൽ ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി 'സ്നേഹസംഗമം' നടത്തി. നാട്ടിൻപുറത്തി​െൻറ നന്മകൾ പങ്കുവെക്കുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്ത പരിപാടിയിൽ ജനപ്രതിനിധികളും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. അമയ പ്രകാശി​െൻറ വീട്ടിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. നുജും പാലേരി സ്നേഹഗീതം ആലപിച്ചു. സ്നേഹോപഹാരങ്ങൾ എ.വി. അബ്ദുല്ല വിതരണം ചെയ്തു. കെ. എം. സൂപ്പി, എ. അമ്മദ്, വി.ടി. ഇബ്രാഹിം കുട്ടി, ബ്ലോക്ക് മെംബർ കെ.കെ. മൂസ, വാർഡ് മെംബർമാരായ ഷിജി കൊട്ടാരക്കൽ, സുബൈദ ചെറുവറ്റ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. അഷറഫ്, എടവന സുരേന്ദ്രൻ, പി.സി. അബ്ദുറഹ്മാൻ മുസ്ലിയാർ, വി.കെ. ഇസ്മായിൽ, എം.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ.എസ്. മൗലവി, കെ. അബ്ദുൽ ഹമീദ്, എസ്. രാജീവ്, കെ.സി. അഭിജിത്ത്, ആർ.കെ. മുനീർ, വി.പി.കെ. റഷീദ്, സി. മമ്മു, സി. നസീറ, എസ്.കെ. സനൂപ്, കെ. ഷാഹിൻ, പി.പി. റഷീദ് എന്നിവർ നേതൃത്വം നൽകി. അമ്പാടിയിൽ ഓണം-ബക്രീദ് സംഗമം നന്തിബസാർ: വ്യവസായി അമ്പാടി ബാല​െൻറ വസതിയിൽ ബക്രീദ്- ഓണം സംഗമം നടത്തി. പി.എസ്.സി മെംബർ ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എ. അസീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ യു.വി. മാധവൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം മുള്ള്യേരി, അമീൻ ദാരിമി, റശീദ് മൂടാടി, റാഫി ദാരിമി, സൈൻ കൊയിലാണ്ടി, സിദ്ദീഖ് കട്ടിപ്പാറ, അസീസ് ബാലുശേരി, ഷമീർ പയ്യോളി, സനീർ വില്ലങ്കണ്ടി, കെ.പി. കരീം, ഫൈസൽ ആരണ്യ എന്നിവർ സംസാരിച്ചു. ബാലൻ അമ്പാടി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.