കോഴിക്കോട്​ ലൈവ്​ ^ 2

കോഴിക്കോട് ലൈവ് - 2 ഇൗ ഗുരു പ്രതിഫലം വാങ്ങില്ല നന്മണ്ട: വിദ്യാധനം സർവധനാൽ പ്രധാനമെന്ന ആപ്തവാക്യം ജീവിതചര്യയാക്കി 66ാം വയസ്സിലും പുന്നശ്ശേരി രാമല്ലൂർ ആയേടത്ത് ശ്രീധരൻ മാസ്റ്റർ. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തെ അക്ഷരജ്ഞാനത്തിലേക്ക് ആവാഹിച്ചെടുക്കാൻ അക്ഷീണ പരിശ്രമം നടത്തിയ അദ്ദേഹം വിദ്യാലയവും വിദ്യാർഥികളുമായുള്ള ആത്മബന്ധം അണുവിട വ്യതിചലിക്കാതെ ജീവിത സായാഹ്നത്തിലും തുടരുകയാണ്. പ്രതിഫലേച്ഛ കൂടാതെ അദ്ദേഹം ഇപ്പോഴും സ്വന്തം വീട്ടിൽ വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നു. യു.പി സ്കൂൾ വിദ്യാർഥികൾ തൊട്ട് പി.ജി വിദ്യാർഥികൾ വരെ അറിവി​െൻറ അക്ഷരഖനിയായി മാറിയ ആയേടത്ത് ഭവനത്തി​െൻറ പടികയറി ഇറങ്ങുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് ആറോളി പൊയിൽ ഗ്രാമം നിരക്ഷരരായ ചെറുപ്പക്കാരുടെ ഗ്രാമമായിരുന്നു. ദലിത് വിഭാഗത്തിൽപെട്ടവരൊക്കെ പഠനത്തിൽ വൈമനസ്യം പ്രകടിപ്പിച്ചപ്പോൾ അക്ഷരം അഗ്നിയാണെന്ന തിരിച്ചറിവിൽ അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇന്ന് രക്ഷിതാക്കൾ ടെക്സ്റ്റ് ബുക്കും വിദ്യാർഥിയെയും പണവും ട്യൂഷൻ മാസ്റ്ററെ ഏൽപിക്കുന്ന കാലഘട്ടത്തിലും മാസ്റ്റർ സൗജന്യ സേവനത്തിൽ കർമനിരതനാണ്. എം.എ മലയാളം, ഇംഗ്ലീഷ് ബിരുദവും ടി.ടി.സി. സി.എസ്.എം.എസ് യോഗ്യതയും നേടിയ ഇദ്ദേഹം ഇപ്പോൾ എ.ഡബ്ല്യു.എച്ച് എജുക്കേഷൻ സ​െൻററിലെ അധ്യാപകൻ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.