ദ്വാരക: മാനന്തവാടി രൂപതയിലെ വിടവാങ്ങിയ ഫാ. സെബാസ്റ്റ്യൻ പാലക്കീലിെൻറ ഭൗതികദേഹം തിങ്കളാഴ്ച പത്തിന് പാസ്റ്ററൽ സെൻററിലെ സെമിത്തേരിയിൽ സംസ്കരിക്കും. പാലാ രൂപതയിൽ ജനിച്ച് മലബാറിലെ തലശ്ശേരി, മാനന്തവാടി രൂപതകളിലും എൻ.ആർ.പുര റീജ്യനിലും പൗരോഹിത്യ ശുശ്രൂഷചെയ്ത അജപാലകനാണ് സെബാസ്റ്റ്യൻ പാലക്കീൽ. താൻ തിരഞ്ഞെടുത്ത ശുശ്രൂഷാമേഖലയോട് നൂറുശതമാനവും ആത്മാർഥത പുലർത്താൻ പാലക്കീലിന് സാധിച്ചു. തിരുവിതാംകൂറിൽനിന്ന്കുടിയേറിപ്പോന്നവർക്ക് ആത്മീയശുശ്രൂഷ ചെയ്ത് മലബാറിെൻറ ദുരിതനാളുകളിൽ അവരുടെ കണ്ണീരൊപ്പിയാണ് സെബാസ്റ്റ്യൻ പാലക്കീൽ നല്ല ഇടയനായത്. ശാന്തവും സ്വീകാര്യവുമായ ഇടപെടലുകളാണ് സെബാസ്റ്റ്യൻ പാലക്കീലിനെ വേറിട്ട വ്യക്തിത്വമാക്കിയത്. 70 ലിറ്റർ വാഷുമായി പിടിയിൽ കൽപറ്റ: വീട്ടിൽ നിയമവിരുദ്ധമായി ചാരായം വാറ്റിയ ഒരാൾ പിടിയിൽ. ബത്തേരി വടക്കനാട് എച്ചിക്കുണ്ട് വീട്ടിൽ വീരമണി (35) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്നു 70 ലിറ്റർ വാഷും പിടികൂടി. സുല്‍ത്താന്‍ ബത്തേരി എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വീട്ടിൽ അനധികൃതമായി ചാരായം വാറ്റ് നടത്തുന്നുവെന്ന വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. SUNWDL22 veeramani
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.