നാട്ടിടവഴികളിൽ ഒാണപ്പൊട്ടനായി നാൽപതാണ്ട്​ തികച്ച്​ കേളുപ്പണിക്കർ

മേപ്പയൂർ: മേപ്പയൂരി​െൻറ നാട്ടിടവഴികളിൽ പൊന്നോണനാളി​െൻറ വരവറിയിച്ച് ഒാണപ്പൊട്ട​െൻറ വേഷമണിഞ്ഞ് ഗൃഹസന്ദർശനം നടത്തുന്ന കേളുപ്പണിക്കരുടെ സമർപ്പിത സാധനക്ക് നാലു പതിറ്റാണ്ട്. മലയ സമുദായാംഗമായ കേളുപ്പണിക്കരുടെ കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതി​െൻറ ഭാഗമായാണ് ഇൗ സാധന മുടങ്ങാതെ പിന്തുടരുന്നത്. ഇദ്ദേഹത്തി​െൻറ പിതാവ് പരേതനായ മലയ​െൻറ കണ്ടി ചെക്കിണി പണിക്കരും ഒാണപ്പൊട്ടൻ കെട്ടാറുണ്ടായിരുന്നു. ഒരാഴ്ചത്തെ വ്രതമെടുത്താണ് കേളുപ്പണിക്കർ വേഷം കെട്ടുന്നത്. വാഴനാര് കൊണ്ട് കമനീയമായി നിർമിച്ച മുടി, കൈതകൊണ്ട് നിർമിച്ച ഭംഗിയുള്ള താടി ചുവപ്പും മുണ്ടും കാണിയും മുരിക്കുകൊണ്ടു നിർമിച്ച കർണാഭരണം എന്നിവ കൊണ്ടാണ് ഒാണപ്പൊട്ടൻ അണിഞ്ഞൊരുങ്ങുന്നത്. നാക്കിലയിൽ നിറനാഴിയും തേങ്ങയും കിണ്ടിയും കത്തിച്ച നിലവിളക്കുമായി 400ഒാളം വീട്ടുകാർ ഒാണപ്പൊട്ട​െൻറ വരവും കാത്തിരിക്കും. ഒാണപ്പൊട്ടനെത്തി അരിയും പൂവുമെറിഞ്ഞ് അനുഗ്രഹം ചൊരിഞ്ഞാലെ ഒാണം പൂർണമാവൂ എന്നാണ് വിശ്വാസം. രാവിലെ അഞ്ചിന് വേഷം ധരിച്ച് ഇറങ്ങിയാൽ അസ്തമയത്തിന് തിരിച്ചെത്തുംവരെ ഭക്ഷണം കഴിക്കാതെ ഒരക്ഷരം സംസാരിക്കാതെ വെയിൽ കൊള്ളാതിരിക്കാൻ ഒാലക്കുട ചൂടി വ്രതനിഷ്ഠയിലായിരിക്കും ഇദ്ദേഹം. വിളയാട്ടൂർ നടുക്കണ്ടി ക്ഷേത്രത്തിലും പുതിയെടുത്ത് പരദേവത ക്ഷേത്രത്തിലും ഇദ്ദേഹം തിറ കെട്ടിയാടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.