പടിഞ്ഞാറത്തറയിലെ വ്യാജസിദ്ധൻ കുടകില്‍ പിടിയിൽ

*ചികിത്സ നടത്തില്ലെന്ന ഉറപ്പില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു മാനന്തവാടി: പടിഞ്ഞാറത്തറ പാണ്ടങ്കോട്ടെ വ്യാജസിദ്ധന്‍ അന്‍വർ സാദത്തിനെ കുടകില്‍നിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിലേൽപിച്ചു. ആലുകുന്തം പഞ്ചായത്തിലെ കൊണ്ടങ്കേരിയില്‍ വാടകക്ക് വീടെടുത്ത് ചികിത്സ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ ഇയാളെ പിടികൂടി സിദ്ധാപുരം പൊലീസിന് കൈമാറിയത്. നേരത്തേ പടിഞ്ഞാറത്തറയില്‍ കുടകില്‍നിന്ന് ചികിത്സക്കെത്തിയിരുന്ന ചിലരാണ് ഇയാള്‍ക്ക് കുടകില്‍ വാടകക്ക് വീടെടുത്ത് നല്‍കി ചികിത്സ നടത്താന്‍ സൗകര്യം ചെയ്തുനല്‍കിയത്. നാലു മാസം മുമ്പ് പടിഞ്ഞാറത്തറയിലെ പാണ്ടങ്കോട്ടെ ചികിത്സകേന്ദ്രം ഇയാള്‍ നിര്‍ത്തിയത്. കുടകില്‍ പാരമ്പര്യ നാട്ടുചികിത്സ എന്നപേരില്‍ കണ്ടങ്കേരിയിലായിരുന്നു ഇയാള്‍ ചികിത്സ ആരംഭിച്ചത്. ഇതിനായി ആലുകുന്തം ഗ്രാമപഞ്ചായത്തി​െൻറ ലൈസന്‍സിന് അപേക്ഷയും നല്‍കിയിരുന്നു. എന്നാൽ, വിവിധ മതവിശ്വാസികളുടെ ആചാരപ്രകാരം വ്യാജചികിത്സ നടത്തുന്നത് പ്രദേശവാസികള്‍ കണ്ടതോടെ കണ്ടങ്കേരി സുന്നി മുസ്ലിം ജമാഅത്ത് കമ്മിറ്റി ചികിത്സ നിര്‍ത്താനാവശ്യപ്പെെട്ടങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ചികിത്സക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണംകൂടി ഉയര്‍ന്നതോടെ വാര്‍ഡ് മെംബര്‍ പൊലീസില്‍ പരാതി നല്‍കുകയും നാട്ടുകാർ ഇയാളെ പിടികൂടി പൊലീസില്‍ ഏൽപിക്കുകയുമായിരുന്നു. കേസെടുത്ത സിദ്ധാപുരം െപാലീസ് ഇനി ചികിത്സ നടത്തില്ലെന്ന ഉറപ്പില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു. കഞ്ചാവുമായി യുവാവ് പിടിയിൽ വൈത്തിരി: പട്രോളിങ്ങിനിടെ 75 ഗ്രാം കഞ്ചാവുമായി യുവാവിനെ കൽപറ്റ റേഞ്ച് എക്സൈസ് വകുപ്പ് പിടികൂടി. മുള്ളമ്പാറ സ്വദേശി ഷൗക്കത്ത് അലിയെയാണ് (34)തളിപ്പുഴയിൽ വെച്ച് അറസ്റ്റ്ചെയ്തത്. ഇതിനിടെ, അവധി ദിവസങ്ങളിലെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ മുന്നറിയിപ്പുമായി വൈത്തിരി പൊലീസും കൽപറ്റ എക്സൈസും സംയുക്തമായി സുഗന്ധഗിരി, അംബ, ലക്കിടി ഭാഗങ്ങളിൽ റെയ്ഡ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.