ചോക്ലറ്റിൽ ചത്ത ഒച്ച്

കുറ്റ്യാടി: ടൗണിലെ ഒരു കടയിൽനിന്ന് വാങ്ങിയ ചോക്ലറ്റിൽ ചത്ത ഒച്ചിനെ കണ്ടെത്തി. കായക്കൊടി ഭാഗത്തുള്ള വിദ്യാർഥി വാങ്ങിയ പ്രുഖ കമ്പനിയുടെ ചോക്ലറ്റ് കവറിലാണ് ഉള്ളിൽ ഒച്ചിനെയും പായ്ക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. കവർ പൊട്ടിച്ച് ചവച്ചുതുടങ്ങിയ കുട്ടി ഒച്ചിനെയും കടിച്ചുപോയെത്ര. അരുചി തോന്നി പരിശോധിച്ചപ്പോഴാണ് ചത്ത ഒച്ചിനെ കണ്ടെത്തിയത്. ഇതോടെ കുട്ടിക്ക് ഛർദി തുടങ്ങി. ഉടൻ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയതായും പറഞ്ഞു. KTD 2 കുറ്റ്യാടി ടൗണിലെ കടയിൽനിന്ന് വാങ്ങിയ ചോക്ലറ്റിൽ കണ്ടെത്തിയ ചത്ത ഒച്ച് (മധ്യത്തിൽ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.