എൽ.പി.ജി വിലക്കയറ്റം മോദിയുടെ 'ഒാണസമ്മാനം' ^എം.കെ. രാഘവൻ എം.പി

എൽ.പി.ജി വിലക്കയറ്റം മോദിയുടെ 'ഒാണസമ്മാനം' -എം.കെ. രാഘവൻ എം.പി കോഴിക്കോട്: മലയാളികൾക്ക് 'ഓണസമ്മാനമായി' എൽ.പി.ജി സിലിണ്ടറി​െൻറ വില 74 രൂപ ഒറ്റയടിക്ക് വർധിപ്പിച്ച് നരേന്ദ്ര മോദി സർക്കാർ സാധാരണക്കാരുടെ നടുവൊടിക്കുകയാണെന്ന് എം.കെ. രാഘവൻ എം.പി. ജി.എസ്.ടി ശരിയായ ആസൂത്രണവും ദൂരക്കാഴ്ചയുമില്ലാതെ നടപ്പാക്കിയതുമൂലം ഉണ്ടായ വിലക്കയറ്റത്താൽ ജനം നട്ടംതിരിയുമ്പോഴാണ് പുതിയ ഇരുട്ടടി. ദിനംപ്രതി ചെറിയതോതിൽ വില കൂട്ടി രണ്ടു മാസംകൊണ്ട് പെേട്രാളിന് ഏഴു രൂപ വരെ വർധിപ്പിച്ച് കേന്ദ്രസർക്കാർ 134 കോടി ജനങ്ങളെ വിദഗ്ധമായി കബളിപ്പിക്കുകയാണ്. പൊതുജന സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും എം.പി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.