വില്യാപ്പള്ളി: മേമുണ്ട ടൗണിൽനിന്ന് കളഞ്ഞുകിട്ടിയ മൂന്നു പവെൻറ സ്വർണച്ചെയിൻ സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ ഉടമസ്ഥന് തിരിച്ചുനൽകി. മേമുണ്ട എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ശിവദ, ശാന്തം, അഞ്ജലി കൃഷ്ണ, ആര്യനന്ദ എന്നിവർക്കാണ് സ്വർണമാല കളഞ്ഞുകിട്ടിയത്. കീഴൽമുക്കിലെ കോരംകണ്ടിയിൽ വീട്ടിൽ ജുവൈരിയയുടേതാണ് ആഭരണം. ഇവരുടെ സഹോദരൻ ചെയിൻ ഏറ്റുവാങ്ങി. ഇൗദ്-ഒാണം ആഘോഷം കുറ്റ്യാടി: െഎഡിയൽ പബ്ലിക് സ്കൂളിൽ ഒാണം-ബക്രീദ് ആഘോഷം വിവിധ പരിപാടികളോടെ നടന്നു. ടി. മുഹമ്മദ് വേളം സൗഹൃദസന്ദേശം നൽകി. പ്രിൻസിപ്പൽ ആയിഷ തബസും അധ്യക്ഷത വഹിച്ചു. ഒാണസദ്യ, വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ എന്നിവയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.