ഒാണാഘോഷത്തിന്​ കൊഴുപ്പേകാൻ അ​െമ്പയ്​ത്ത്​ മത്സരം

ബാലുശ്ശേരി: ഒാണാഘോഷത്തിന് കൊഴുപ്പേകി അെമ്പയ്ത്ത് മത്സരം തുടങ്ങി. പുത്തൂർവട്ടം ബ്രദേഴ്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന 31ാമത് ജില്ലതല അെമ്പയ്ത്ത് മത്സരം കാണാൻ നൂറുകണക്കിനാളുകളാണ് ആവേശത്തോടെ എത്തുന്നത്. പി.എം. ഉണ്ണികൃഷ്ണൻ കിടാവ് സ്മാരക ഷീൽഡിനും കണ്ണഞ്ചേരിക്കണ്ടി അഹമ്മദ് സ്മാരക ഷീൽഡിനും വേണ്ടിയുള്ള അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമ​െൻറി​െൻറ ഉദ്ഘാടനം ബാലുശ്ശേരി എസ്.ബി.ടി ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ബാലൻ അമ്പാടി, വാർഡ് അംഗങ്ങളായ ശ്രീജ, സുമ വെള്ളച്ചാലൻകണ്ടി, ഇബ്രാഹിം ഉള്ള്യേരി, കെ.കെ. ഗോപിനാഥൻ, കെ.വി. ഭാസ്കരൻ, ബാലാനന്ദൻ പുത്തൂർ എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതവും ടി.എ. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മത്സരത്തിൽ സുരക്ഷ കുന്നുമ്മലിനെ ദിവ്യ അവിടനല്ലൂർ 10 പോയൻറിന് പരാജയപ്പെടുത്തി വിജയികളായി. രണ്ടാമത്തെ കളിയിൽ ബ്രദേഴ്സ് പുത്തൂർവട്ടം കടിയങ്ങാട് കേളൻ മെമ്മോറിയൽ ടീമിനെ പരാജയപ്പെടുത്തി വിജയികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT