സ്വാശ്രയ മെഡിക്കൽ ഫീസ് അധിക ബാധ്യത സർക്കാർ ഏറ്റെടുക്കണം ^യൂത്ത് ലീഗ്

സ്വാശ്രയ മെഡിക്കൽ ഫീസ് അധിക ബാധ്യത സർക്കാർ ഏറ്റെടുക്കണം -യൂത്ത് ലീഗ് കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജുകളിലല്ലാതെ ഒരു സീറ്റിൽപോലും 25,000- രൂപക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച സംസ്ഥാന സർക്കാർ പാവപ്പെട്ട വിദ്യാർഥികൾക്ക് വന്നുചേർന്ന അധികബാധ്യത ഏറ്റെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് 11ലക്ഷം വരെ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി വിധിക്ക് കളമൊരുക്കിയത് സംസ്ഥാന സർക്കാറാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറി ആറു മാസത്തേക്ക് സർക്കാർ ഏറ്റെടുത്തുവെന്ന പ്രഖ്യാപനം ശിക്ഷ ആറുമാസത്തേക്ക് നീട്ടിവെച്ചു എന്നതിന് തുല്യമാണ്. ഫീസ് വർധനയുടെ പേരിൽ അഡ്മിഷൻ എടുക്കാത്ത വിദ്യാർഥികൾക്ക് കുറഞ്ഞഫീസിൽ അഡ്മിഷൻ കൊടുക്കാൻ സർക്കാർ തയാറാവണം നേതാക്കൾ തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT