ഒാമശ്ശേരി പഞ്ചായത്തിന് പുതിയ സാരഥികൾ ഒാമശ്ശേരി: ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി കോൺഗ്രസിലെ ഗ്രേസി നെല്ലിക്കുന്നേലും, വൈ. പ്രസിഡൻറായി മുസ്ലിം ലീഗിലെ പി.വി. അബ്ദുറഹിമാൻ മാസ്റ്ററേയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി അജിതാകുമാരിയും തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറായിരുന്ന കദീജാ മുഹമ്മദും, വൈസ് പ്രസിഡൻറായിരുന്ന ഇ.ജെ. മനുവും, ക്ഷേമകാര്യ കമ്മിറ്റി ചെയർമാനായിരുന്ന പി.വി. അബ്ദുറഹ്മാൻ മാസ്റ്ററും രാജിവെച്ച ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. പ്രസിഡൻറ് സ്ഥാനാർഥി ഗ്രേസി നെല്ലിക്കുന്നേൽ (കോൺഗ്രസ്) 10 വോട്ടും, എതിർ സ്ഥാനാർഥി സി.പി.െഎ യിലെ ഷൈനി ബാബുവിന് ഒമ്പത് വോട്ടും ലഭിച്ചു. വൈ. പ്രസിഡൻറ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ പി.വി. അബ്ദുറഹിമാൻ മാസ്റ്റർക്ക് 10 വോട്ടും എതിർ സ്ഥാനാർഥി സി.പി.എമ്മിലെ കെ.കെ. രാധാകൃഷ്ണന് ഒമ്പത് വോട്ടും ലഭിച്ചു. റിേട്ടണിങ് ഒാഫിസർ എ.ഇ.ഒ ഒാഫിസിലെ സീനിയർ സൂപ്രണ്ട് അനിൽകുമാർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.കെ. രാധാകൃഷ്ണൻ, സി.കെ. ഖദീജാ മുഹമ്മദ്, കെ.ടി. സക്കീന ടീച്ചർ, ഇ.ജെ. മനു, കെ.പി. കുഞ്ഞഹമ്മദ്, പി.കെ. കുഞ്ഞിമൊയ് തീൻ, റഫീനത്തുല്ലാഹാൻ, ഫാത്തിമ വടക്കിനിക്കണ്ടി തുടങ്ങിയവർ പുതുതായി തെരെഞ്ഞെടുത്തവർക്ക് ആശംസ പ്രസംഗം നടത്തി. GRESI NELLIKUNNEL, P.V. Abdurahman photo: പ്രസിഡൻറ്: ഗ്രേസി നെല്ലികുന്നേൽ, വൈസ് പ്രസിഡൻറ് :പി.വി. അബ്ദുറഹിമാൻ മാസ്റ്റർ എ.എസ്.െഎ രാമകൃഷ്ണെൻറ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം കുന്ദമംഗലം: ചേവായൂർ പൊലീസ് സ്റ്റേഷനിൽ എ.എസ്.െഎ ആയിരുന്ന പെരിങ്ങൊളം രാമകൃഷ്ണെൻറ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷിക്കണമെന്ന് പെരിങ്ങൊളം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയതും, സ്റ്റേഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചതായ വാർത്തയും നാട്ടുകാരിൽ സംശയം ഉണ്ടാക്കിയതിനാൽ അന്വേഷണം നടത്തണമെന്ന് ഷിേജഷ് മാങ്കുനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ആർ. വിജയൻ, കെ. രാധാകൃഷ്ണൻ, വി. സതീഷ്കുമാർ, ഹരിദാസൻ കണ്ണംമ്പത്ത്, രാജൻ നായർ കിയ്യലത്ത്, സലാം ചോലക്കൽ, വേണുകണ്ടംവള്ളി, കൃഷ്ണദാസ്, കെ. അഖിൽ എന്നിവർ സംസാരിച്ചു. ഒാണാഘോഷം കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ഒാണാഘോഷം പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് അധ്യക്ഷതവഹിച്ചു. വൈ. പ്രസിഡൻറ് വിനോദ് പടനിലം, കെ.പി. കോയ, ലീന വാസുദേവൻ, ഖാലിദ് കിളിമുണ്ട, ജനാർദ്ദനൻ കളരിക്കണ്ടി, ബാബു നെല്ലൂളി, വി. അനിൽകുമാർ, ഒ. ഉസ്സയിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.