കുന്ദമംഗലത്ത്​ ജനലഴിക്കിടയിലൂടെയും മോഷണം: നാലര പവൻ കവർന്നു

കുന്ദമംഗലം: മോഷണംകൊണ്ട് പൊറുതിമുട്ടിയ കുന്ദമംഗലത്ത് തുറന്നിട്ട ജനലി​െൻറ അഴിക്കിടയിലൂടെയും മോഷണം. പതിമംഗലം ആമ്പ്രമ്മൽ വേലായുധ​െൻറ വീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ നാലര പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വേലായുധ​െൻറ മകൻ ബിജുലാലി​െൻറ ഭാര്യയുടെ മൂന്നര പവൻ മാലയും ചെറിയ കുട്ടിയുടെ ഒരു പവൻ മാലയുമാണ് നഷ്ടപ്പെട്ടത്. മൂന്നര പവൻ ചെയിൻ തലയണക്കടിയിൽനിന്നും ഒരു പവൻ ചെയിൻ ചെറിയ കുട്ടിയുടെ കഴുത്തിൽനിന്ന് അഴിച്ചെടുക്കുകയുമായിരുന്നു. എസ്.െഎ എസ്. രജീഷി​െൻറ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസെത്തി തെളിവെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT