കൊടുവള്ളിയിൽ വീടി​െൻറ ചുറ്റുമതിൽ നിർമാണത്തിനിടെ ഷോക്കേറ്റ് രണ്ടുപേർക്ക് പരിക്ക്

കൊടുവള്ളി: കൊടുവള്ളി ചുണ്ടപ്പുറത്ത് വിടി​െൻറ ചുറ്റുമതിൽ നിർമാണത്തിനിടെ ഷോക്കേറ്റ് രണ്ടുപേർക്ക് പരിക്ക്. കൊടുവള്ളി ആർ.ഇ.സി റോഡിൽ ചുണ്ടപ്പുറത്താണ് പുതുതായി നിർമിക്കുന്ന വീടി​െൻറ ചുറ്റുമതിൽ പ്രവൃത്തിക്കിടെ രണ്ട് ഇതരസംസ്ഥന തൊഴിലാളികൾക്ക് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തൊട്ടുത്ത വീട്ടിലെയും മറ്റും വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും തകർന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവൃത്തികൾ നിർത്തിവെക്കാൻ നിർേദശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.