കൊടുവള്ളി: നുണ പറഞ്ഞ്, പൊള്ളുന്ന സത്യങ്ങളെ ജനങ്ങളിലെത്തിച്ച കൊടുവള്ളി ബ്ലാക്ക് തിയറ്റേഴ്സിെൻറ നാടകം 'നൊണ' വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ച് മണിക്കും രാത്രി ഏഴിനുമായി കോഴിക്കോട് ടാഗോര്‍ സെൻറിനറി ഹാളില്‍ രണ്ട് പ്രദര്‍ശനങ്ങളാണ് സംഘടിപ്പിക്കുന്നത്. പാസ് മുഖേനയാണ് പ്രവേശനം. ഫോൺ: 9446308545. കെ.ടെറ്റ് പരിശീലനം ആരംഭിച്ചു കൊടുവള്ളി: കെ.എ.ടി.എഫ് കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അറബിക് അധ്യാപകർക്കുള്ള കെ.ടെറ്റ് 4 പരിശീലനം സംസ്ഥാന ജനറൽ സെക്രട്ടറി സി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.കെ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. വഹാബ് നന്മണ്ട ക്ലാസെടുത്തു. പി. മുഹമ്മദലി സ്വാഗതവും കെ. നൗഷാദ് നന്ദിയും പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ചിന്താവളപ്പിലെ കെ.എ.ടി.എഫ് ഭവനിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.