പേരാമ്പ്ര: ഹർത്താൽ ദിനത്തിൽ എരവട്ടൂർ പാറപ്പുറം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുവ്വലതാഴെ -പുത്തൂർതാഴെ തോട് ശുചീകരിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കംചെയ്തു. കെ.കെ. രാജൻ, പി. സിറാജ്, പി. റിയാസ്, രാജൻ വാളേരി, സത്യൻ വാളിക്കണ്ടി, എ.പി. വിനോദൻ, എം.കെ. രതീഷ്, ഇ. അഷ്റഫ്, റിയാസ് എടവത്ത്, കുഴിച്ചാലിൽ രാജേഷ്, കെ.എം. നാസർ, ആരിഫ്, കെ.സി. സുരേഷ്, മഹേഷ് വാളേരി, വി. ഹാഷിദ്, ബാലൻ വാളേരി, കെ.സി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സി.പി.ഐ കായണ്ണ ബ്രാഞ്ച് സമ്മേളനം പേരാമ്പ്ര: സി.പി.ഐ കായണ്ണ ബ്രാഞ്ച് സമ്മേളനം സി.എം. സത്യൻ ഉദ്ഘാടനം ചെയ്തു. എൻ. ഷിജു അധ്യക്ഷത വഹിച്ചു. കിഴക്കയിൽ നാരായണൻ, ടി.കെ. രവി, ബാലൻ തിരുവോത്ത്, ജോഷി കുന്നുമ്മൽ, ടി.സി. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുന്നുമ്മൽ ജോഷി (സെക്ര), എൻ. ഷിജു (അസി. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.