ഗതാഗതക്കുരുക്ക് രൂക്ഷം

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. രണ്ടു റെയിൽവേ ഗേറ്റുകൾ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. ദേശീയപാതക്കു സമീപമായിട്ടുള്ള ആനക്കുളം മുചുകുന്ന് റെയിൽവേ ഗേറ്റും കൊല്ലം -നെല്ലാടി റെയിൽവേ ഗേറ്റും ദിവസം 50-ലധികം തവണ ട്രെയിൻ കടന്നുപോകുന്നതിന് അടച്ചിടും. അപ്പോൾ വാഹനങ്ങളുടെ നിര ദേശീയപാതയിലേക്കു നീളും. ഗേറ്റുകൾ തുറന്നാൽ വാഹനങ്ങളുടെ തള്ളിക്കയറ്റവുമായിരിക്കും. യാത്രക്കാരുടെ വിലപ്പെട്ട സമയമാണ് ഗതാഗതക്കുരുക്കു കാരണം നഷ്ടമാകുന്നത്. ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന പല വാഹനങ്ങളും പിന്നെ അമിത വേഗത്തിലാകും ഓടുക. ഇത് അപകടത്തിനും ഇടയാക്കുന്നു. രണ്ടു റെയിൽവേ ഗേറ്റുകളും ഒഴിവാക്കി മേൽപാലം പണിതെങ്കിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ. റെയിൽവേ മേൽപാലം സ്ഥാപിക്കുന്നതിന് അനുകൂലമാണെങ്കിലും സംസ്ഥാന സർക്കാർകൂടി സഹകരിച്ചെങ്കിൽ മാത്രമേ പാലം യാഥാർഥ്യമാകുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.